ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുളള കുറുക്കൻ തന്ത്രമെന്ന് കെ. സുരേന്ദ്രൻ; പ്രിയങ്കയുടെ മാത്രമല്ല, എ. വിജയരാഘവന്റെ മുന്നിലും പിന്നിലും വർഗീയശക്തികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുളള കുറുക്കൻ തന്ത്രമെന്ന് കെ. സുരേന്ദ്രൻ; പ്രിയങ്കയുടെ മാത്രമല്ല, എ. വിജയരാഘവന്റെ മുന്നിലും പിന്നിലും വർഗീയശക്തികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പ്രിയങ്കയുടെ മാത്രമല്ല, എ വിജയരാഘവന്റെ മുന്നിലും പിന്നിലും ഉളളത് വർഗീയ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിഡിപിയുമായും വെൽഫെയർ പാർട്ടിയുമായും വിജയരാഘവന്റെ പാർട്ടി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. പിഎഫ്‌ഐ അണികളെ കൂടെ നിർത്താൻ ഡിവൈഎഫ്‌ഐയും മുസ്ലീംലീഗും മത്സരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം വർഗീയ ചേരിയുടെ കൂട്ടുപിടിച്ചാണെന്ന് ആയിരുന്നു എ. വിജയരാഘവൻ സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും മാറി മാറി എൽഡിഎഫും യുഡിഎഫും അവരുടെ സൗകര്യമനുസരിച്ച് വർഗീയ ശക്തികളുമായി ചേർന്ന് പ്രചാരണം നടത്തുന്നതാണ് കണ്ടുവരുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രിയങ്കയുടെ മുന്നിലും പിന്നിലും വർഗീയ ശക്തികളാണെന്നത് ഒരു പുതിയ കാര്യമല്ല. എന്താണ് വിജയരാഘവന് ഇക്കാര്യത്തിൽ ഇപ്പോൾ ഒരു വെളിപാട് തോന്നാൻ കാരണമെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. രണ്ട് മുന്നണികളും കേരളത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വർഗീയ ശക്തികളാണ് അവരുടെ ആകെയുളള കൈമുതൽ.

ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും പിഡിപിയുമായും വെൽഫെയർ പാർട്ടിയുമായും വിജയരാഘവന്റെ പാർട്ടിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നല്ലൊരു വോട്ട് വിഹിതം ഭൂരിപക്ഷ സമുദായത്തിൽ നിന്ന് സിപിഎമ്മിന് നഷ്ടമായി. അത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ് വിജയരാഘവൻ ഇപ്പോൾ ഇങ്ങനൊരു വെടിപൊട്ടിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഞങ്ങൾ ഇപ്പോൾ കുറച്ച് മതനിരപേക്ഷത ചൂണ്ടിക്കാണിക്കുന്നുവെന്ന് പറയാൻ വേണ്ടി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്, അതൊന്നും വിജയിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുളള കുറുക്കൻ തന്ത്രം മാത്രമാണിതെന്നും യഥാർത്ഥത്തിൽ ഒരു നിലപാടും അവർക്ക് ഇക്കാര്യത്തിൽ ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: A Vijayaraghavanകെ. സുരേന്ദ്രൻപ്രിയങ്കPolitics Keralaസിപിഎം വയനാട്വർഗീയ ചേരിഎ. വിജയരാഘവൻ
ShareTweetSendShare

More News from this section

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies