എൻഡിഎ മുന്നണി വിടില്ലെന്ന് ബിഡിജെഎസ്; കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഡിഎ മുന്നണി വിടില്ലെന്ന് ബിഡിജെഎസ്; കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 06:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻഡിഎ മുന്നണി വിടുന്നുവെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ്, എൻഡിഎ വിടാൻ ആലോചിക്കുന്നതായി ചില പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തയുടെ പശ്ചാത്തലത്തിലാണ് തുഷാർ വെള്ളാപ്പള്ളി സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ബിഡിജെഎസിന്റെ രൂപീകരണകാലം മുതൽ കരളത്തിൽ എൻഡിഎ സംവിധാനം വളർത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപിയും പ്രവർത്തിച്ചു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാൻ പല കോണിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾ പരിപൂർണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് തുഷാർ വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.

ബിഡിജെഎസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങൾ മുൻപത്തെ എന്ന പോലെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ്. എൻഡിഎയ്‌ക്കൊപ്പം അടിയുറച്ചു നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും അദ്ദേഹം വ്യക്തമാക്കി. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സർവ്വശക്തിയും സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് എൻഡിഎയ്‌ക്ക് കേരളത്തിൽ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാർട്ടിയുടെ ഓരോ പ്രവർത്തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം കേരളത്തിൽ എൻഡിഎ യ്‌ക്ക് ഉണ്ടായ രാഷ്‌ട്രീയ മുന്നേറ്റം പല രാഷ്‌ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഉയർന്നു വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഇത്തരത്തിലുള്ള ചേരികളിൽ നിന്നും ഉയർന്നു വരുന്ന ആരോപണങ്ങൾ മാത്രമാണെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മുൻപ് എന്ന പോലെ തന്നെ ഇനിയും എല്ലാ പ്രവർത്തനങ്ങളിലും എൻഡിഎയ്‌ക്ക് ഒപ്പം അടിയുറച്ച് തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.

Tags: NDA alliancebdjsതുഷാർ വെള്ളാപ്പള്ളിബിഡിജെഎസ്എൻഡിഎ മുന്നണി
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies