സംഭാൽ: 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി; 1857 ൽ നിർമിച്ചതെന്ന് നിഗമനം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സംഭാൽ: 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി; 1857 ൽ നിർമിച്ചതെന്ന് നിഗമനം

Janam Web Desk by Janam Web Desk
Dec 23, 2024, 06:26 am IST
FacebookTwitterWhatsAppTelegram

സംഭാൽ: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ഹിന്ദു സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം 150 വർഷം വരെ പഴക്കമുള്ളതും 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ള ഒരു പടിക്കിണർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു

സ്ഥലത്ത് ഖനന പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിച്ചതായി ചന്ദൗസി നഗർ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ സോങ്കർ പറഞ്ഞു. 46 വർഷമായി അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മശങ്കർ ക്ഷേത്രം ഡിസംബർ 13ന് തുറന്നതിനെ തുടർന്ന് ഖനനം തുടരുകയാണ്.

 

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്കിടെയാണ് ഈ ഘടന കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിലെ കിണറ്റിൽ നിന്ന് കേടുവന്ന രണ്ട് വിഗ്രഹങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ നൽകുന്ന വിവരണങ്ങൾ അനുസരിച്ച്, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിലാണ് സ്റ്റെപ്പ്‌വെൽ നിർമിച്ചത് . ബിലാരി രാജാവിന്റെ പിതാമഹന്റെ കാലത്താണ് പടിക്കിണർ നിർമ്മിച്ചതെന്ന് പ്രാദേശിക ചരിത്ര പണ്ഡിതർ പറയുന്നു.

സ്ഥലത്ത് സർവേ നടത്താനുള്ള സാധ്യത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും നാട്ടുകാർക്ക് ഇത് സംബന്ധിച്ച് എഎസ്ഐക്ക് അപേക്ഷ സമർപ്പിക്കാമെന്നും സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.സൈറ്റ് മുമ്പ് തടാകമായി രജിസ്റ്റർ ചെയ്തതാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച പെൻസിയ സ്ഥിരീകരിച്ചു. കിണറിന്റെ മുകൾ നില ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഘടനയിൽ നാല് മുറികളും ഒരു കിണറും ഉൾപ്പെടുന്നു, അദ്ദേഹം പറഞ്ഞു. ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധാപൂർവം ജോലികൾ നടക്കുന്നുണ്ടെന്ന് പെൻസിയ പറഞ്ഞു.

പടി കിണറ്റിന് സമീപമുള്ള ബാങ്കെ ബിഹാരി ക്ഷേത്രം ജീർണാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. 150 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ രണ്ട് വിഗ്രഹങ്ങളും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു. ക്ഷേത്രം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ചുറ്റുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

രണ്ട് ദിവസം മുമ്പ് ചന്ദൗസി നിവാസിയായ കൗശൽ കിഷോർ പുരാതനമായ പടിക്കിണറിനെക്കുറിച്ച് ജില്ലാ ഓഫീസിനെ അറിയിക്കുകയും സമീപത്തെ ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ ഉയർത്തിക്കാട്ടുകയും ചെയ്തു. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് ധാരാളം ഹിന്ദുക്കൾ താമസിച്ചിരുന്നതായും ബിലാരി റാണി അവിടെ താമസിച്ചിരുന്നതായും കിഷോർ അവകാശപ്പെടുന്നു.

പടിക്കിണർ കണ്ടെത്തിയ സ്ഥലം കയ്യേറിയ കുടുംബങ്ങൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുമെന്ന് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു.

Tags: Sambhalunearthed in SambhalStepwell dating back to 1857 revolt era
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies