അമിതമായ മുസ്ലീം പ്രീണനം തിരിച്ചടിയായി; മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് സിപിഎം വയനാട് സമ്മേളനത്തിൽ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമിതമായ മുസ്ലീം പ്രീണനം തിരിച്ചടിയായി; മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് സിപിഎം വയനാട് സമ്മേളനത്തിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 08:20 am IST
FacebookTwitterWhatsAppTelegram

സുൽത്താൻ ബത്തേരി; അമിതമായ മുസ്ലീം പ്രീണനം പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റാനും തെരഞ്ഞെടുപ്പിൽ വോട്ട് കുറയാനും ഇതിടയാക്കിയെന്നാണ് പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നത്. പാർലമെന്റ് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ജില്ലാ സമ്മേളനത്തിൽ ഇത്തരം വിമർശനം ഉയർന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത പിബി അംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെയാണ് അമിത മുസ്ലീം പ്രീണനം സിപിഎമ്മിനും തിരിച്ചടിയായെന്ന് അതേ സമ്മേളനത്തിൽ വിമർശനം ഉയർന്നത്.

നേതാക്കളുടെ അമിതമായ മുസ്ലീം പ്രീണനം ഹിന്ദു സമൂഹത്തിൽ നിന്നുൾപ്പെടെയുള്ള അടിയുറച്ച പാർട്ടി വോട്ടുകൾ പോലും നഷ്ടമാക്കിയതായി നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വന്ന വർദ്ധനയും സിപിഎം ഭയത്തോടെയാണ് കാണുന്നത്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷ സമുദായത്തിൽ നിന്നുളള പരമ്പരാഗത പാർട്ടി വോട്ടുകൾ എൻഡിഎയ്‌ക്ക് ലഭിച്ചുവെന്നാണ്  വിലയിരുത്തൽ. ഒപ്പം ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ എൻഡിഎയ്‌ക്ക് വോട്ട് വർദ്ധിച്ചതും ചർച്ചയായിരുന്നു.

മുസ്ലീം സംഘടനകളോട് ചങ്ങാത്തം കൂടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടിറങ്ങിയ ചരിത്രം ഉൾപ്പെടെയാണ് വിമർശനത്തിന് ആധാരമായത്. പലസ്തീൻ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലുമുൾപ്പെടെ പാർട്ടി നൽകിയ അമിത പ്രാധാന്യവും സിപിഎമ്മിന്റെ മതനിരപേക്ഷ വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ന്യൂനപക്ഷമെന്ന പേരിൽ മുസ്ലീം സമുദായത്തെ മാത്രം പിന്തുണച്ചുകൊണ്ടുളള നേതാക്കളുടെ പ്രസ്താവനകളും ദോഷം ചെയ്തതായി വിലയിരുത്തലുണ്ടായെന്നാണ് സൂചന.

വഖ്ഫ് അധിനിവേശത്തിൽ ക്രൈസ്തവ സഭാ നേതൃത്വം പരസ്യമായ പ്രതിഷേധത്തിനിറങ്ങിയിട്ടും ഉറച്ച നിലപാട് സ്വീകരിക്കാനോ ഭൂമി തിരികെ നൽകുമെന്ന് ഉറപ്പ് നൽകാനോ സിപിഎമ്മിനോ സംസ്ഥാന സർക്കാരിനോ കഴിഞ്ഞിട്ടില്ല. കുടിയേറ്റ കർഷകർ ഏറെയുള്ള വയനാട്ടിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ ഈ നിലപാടുകൾ സജീവ ചർച്ചയായിരുന്നു. പൊതുസമൂഹത്തിലും പാർട്ടിയുടെ മുസ്ലീം പ്രീണനം ചർച്ചയായി തുടരുമ്പോഴാണ് ഒരു ജില്ലാ സമ്മേളനവേദിയിൽ അമിത മുസ്ലീം പ്രീണനം തിരിച്ചടിയായെന്ന വിമർശനം ഉയരുന്നത്. പൊതുസമൂഹത്തിലുളള വികാരമായിട്ടാണ് ഇതിനെ ചില അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Tags: A Vijayaraghavanവർഗീയ ചേരിഎ. വിജയരാഘവൻസിപിഎം വയനാട് ജില്ലാ സമ്മേളനംWayanad Lok Sabha seatമുസ്ലീം പ്രീണനം
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies