മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വളരെക്കാലമായി പിണങ്ങിയിരുന്ന ദമ്പതികൾ തമ്മിൽ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കും. കുടുംബ സ്വത്ത് കിട്ടിയതിൽ വീട് വെയ്‌ക്കുവാൻ തീരുമാനിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
രോഗശാന്തി, തൊഴിൽ വിജയം, ഭക്ഷണ സുഖം, ശത്രുതയിലായിരുന്നവർ രമ്യതയിലാകുക എന്നിവ സംഭവിക്കും. ബിസിനസ്സുകാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ചിലർക്ക് തൊഴിൽ വിജയമുണ്ടാകും മാനസികമായും ശാരീരികമായും ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ചിലരുടെ വിവാഹ ബന്ധം വേർപെടുത്തുവാൻ തീരുമാനമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ പരസ്പരം അകന്ന് കഴിയുവാനോ വിദേശ ജോലി ലഭിക്കുവാനോ ഇടയുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ശത്രുക്കളുടെ മേൽ അപ്രതീക്ഷിതമായ വിജയം ഉണ്ടാകും. എന്ത് കാര്യങ്ങളിലും ധൈര്യമായി ഇറങ്ങുകയും അതിൽ വിജയിക്കുകയും ചെയ്യും. തൊഴിൽ വിജയം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദ്യാർത്ഥികൾ പഠന മികവ് പ്രകടിപ്പിക്കുകയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യും. ഉന്നത പദവി, ശത്രുഹാനി എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ മാറി വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുവാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവുമെങ്കിലും വരവും ചെലവും തുല്യമായിരിക്കും. സംസാരം മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ബന്ധു ജന സമാഗമം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, തൊഴിൽ സ്ഥലത്തു ഉയർച്ച ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഉണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിജയം ഉണ്ടാകും. കുടുംബത്തിൽ ഐക്യവും ദാമ്പത്യ സുഖവും അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വളരെകാലമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്‌ക്ക് മാറ്റം അനുഭവപ്പെടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, മനസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, പക്വത , തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)