മോഹൻലാലൽ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബിഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു. ലാലേട്ടൻ ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളിൽ നടന്നൊരു പ്രൊമോഷൻ ഇവൻ്റിലെ ഒരു വീഡിയോ ഇതിനിടെ വൈറലായി. പരിപാടിയിൽ മോഹൻലാലിനെ നേരിട്ട് കണ്ട ഒരു ആരാധികയുടെ ആവേശമാണ് വീഡിയോ വൈറലാകാൻ കാരണം.
നടനെ കണ്ടതും ഇവർ ആവേശഭരിതയാകുന്നതും ആവേശം അടക്കാനാകാതെ മോഹൻലാലിനെ കെട്ടിപ്പിടിക്കുന്നതും കാണാം. എന്നിട്ടും ഇവർക്ക് ആ നിമിഷം വിശ്വസിക്കാൻ കഴിയുന്നില്ലെന്നതും മറ്റൊരു കാര്യം. വേദിയിൽ ഉപഹാരം കൈമാറുന്നതിനിടെയാണ് ആരാധിക സന്തോഷത്തിൽ മനംമറന്നത്. മോഹൻലാൽ നാണത്തോടെ പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
മോഹൻലാൽ ഫാൻസ് പേജുകളിൽ വീഡിയോ പ്രചരിച്ചതോടെ നിരവധിപേരാണ് ദൃശ്യങ്ങൾ കണ്ടത്. ഇത് സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. ക്രിസ്മസ് ദിനത്തിൽ തിയേറ്ററിലെത്തുന്ന ചിത്രം കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണെന്ന് മോഹൻലാൽ പറഞ്ഞു.
View this post on Instagram
“>