ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലെ ആക്ഷൻ ടീസർ പങ്കുവച്ച് അണിയറപ്രവർത്തകർ. തകർപ്പൻ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരുടെ കണ്ണുതള്ളുന്ന വലയൻസും നിറഞ്ഞ ആക്ഷൻ ടീസറാണ് മാർക്കോ ടീം പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ എത്തിയത്.
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന വമ്പൻ ആക്ഷൻ ചിത്രമാണ് മാർക്കോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ വയലൻസ് എത്രത്തോളമെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന 40 സെക്കൻഡ് വീഡിയാേയാണ് പുറത്തെത്തിയത്. “ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്‌ക്കളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കുവാ, ഇനി ഇവിടെ ഞാൻ മതി” എന്ന കിടിലം ഡയലോഗോടുകൂടിയാണ് ആക്ഷൻ ടീസർ തുടങ്ങുന്നത്.
ടീസർ പുറത്തുവന്നതിന് പിന്നാലെ അഭിപ്രായങ്ങളുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. ഇതിലേറെയും ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ്. ഒരുപാട് പരിഹാസങ്ങൾക്കൊടുവിൽ എല്ലാവരുടെയും മുന്നിൽ വിജയിച്ചിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്. ഏഴ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. മാർക്കോയിലെ പശ്ചാത്തലസംഗീതത്തിനും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.















