2025 ജനുവരി 1 മുതൽ KitKat OS-ലോ പഴയ വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് മെറ്റ (Meta). നൂതന സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ഫോണുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആപ്ലിക്കേഷന്റെ സുരക്ഷയ്‌ക്കും പ്രവർത്തനക്ഷമതയ്‌ക്കും വേണ്ടി മെറ്റ നടത്തുന്ന പതിവ് അപ്‌ഡേറ്റുകളുടെ ഭാഗമായാണ് നീക്കം.
ആപ്ലിക്കേഷനുകളുടെ പുതിയ അപ്‌ഡേറ്റുകളെ സപ്പോർട്ട് ചെയ്യാനും അപകടസാധ്യതകളെ മുൻകൂട്ടി കാണാനും ആവശ്യമായ കഴിവ് പഴയ പ്ലാറ്റ്‌ഫോമുകൾക്ക് ഇല്ലെന്ന് മെറ്റ ചൂണ്ടിക്കാട്ടി. 2013-ൽ ആരംഭിച്ച ആൻഡ്രോയിഡ് KitKat, ഇപ്പോൾ മിക്ക സ്മാർട്ട്ഫോണുകളിൽ നിന്നും അപ്രത്യക്ഷമായെന്നതാണ് വസ്തുത. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളിലാണ് ഒട്ടുമിക്ക സ്മാർട്ട്ഫോണുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ചില ഫോണുകളിൽ ഇപ്പോഴും പഴയ വേർഷനുണ്ട്. അതിനാൽ അവയിലൊന്നും ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.
പുതുവർഷം മുതൽ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യാത്ത ഫോണുകൾ ഇതെല്ലാം:
- Samsung: Galaxy S3, Galaxy Note 2, Galaxy Ace 3, Galaxy S4 Mini
- Motorola: Moto G (1st Gen), Razr HD, Moto E 2014
- HTC: One X, One X+, Desire 500, Desire 601
- LG: Optimus G, Nexus 4, G2 Mini, L90
- Sony: Xperia Z, Xperia SP, Xperia T, Xperia V















