"എനിക്ക് പെട്ടന്നങ്ങനെ തോന്നി.. "; അപ്രതീക്ഷിത വിരമിക്കലിൽ മൗനം വെടിഞ്ഞ് അശ്വിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“എനിക്ക് പെട്ടന്നങ്ങനെ തോന്നി.. “; അപ്രതീക്ഷിത വിരമിക്കലിൽ മൗനം വെടിഞ്ഞ് അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:39 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്‌ക്കിടെയായിരുന്നു അന്തരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ആർ അശ്വിന്റെ തീരുമാനം. ബ്രിസ്‌ബെയ്ൻ ടെസ്റ്റിനുപിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ താരം തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പുകളുമില്ലാതെയുള്ള അശ്വിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സുനിൽ ഗവാസ്കറടക്കം താരത്തിന്റെ തീരുമാനം ശരിയായ സമയത്തല്ലെന്ന അഭിപ്രയം പങ്കുവച്ചിരുന്നു.

ഇതിനിടെ അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ വെളിപ്പെടുത്തലും വലിയ വിവാദത്തിന് തിരികൊളുത്തി. തുടർച്ചയായി അവ​ഗണിക്കുന്നത് അപമാനമായി തോന്നിയതുകൊണ്ടാവാം മകൻ വിരമിച്ചതെന്നായിരുന്നു പിതാവിന്റെ വാക്കുകൾ. എന്നാൽ ഈ ഘട്ടങ്ങളിലൊന്നും വിരമിക്കലിനുപിന്നിലെ കാരണം അശ്വിൻ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തന്റെ മനസു തുറന്നിരിക്കുകയാണ് താരം.

ഒരിക്കലും കളിക്കളത്തിലുണ്ടാകുന്ന അനുഭവങ്ങൾ കൂടെ കൊണ്ട് നടക്കുന്ന ആളല്ല താനെന്ന് അശ്വിൻ പറഞ്ഞു. ജീവിതത്തിൽ ഇതുവരെയും ഒരു അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. ഇന്ന് സ്വന്തമായ നേട്ടങ്ങളെല്ലാം നാളെയും തന്റേതായിരിക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുതന്നെയാണ് ഇക്കാലമത്രയും തന്നെ മുന്നോട്ടു നയിച്ച ഘടകമെന്നും താരം വ്യക്തമാക്കി.

വിരമിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് അശ്വിൻ മനസ് തുറന്നു. ” പലതവണ ചിന്തിച്ചു. എന്റെ കഴിവുകൾകൊണ്ട് പുതുതായി ഒന്നും ചെയ്യാനും നേടാനുമില്ലെന്ന് തോന്നുന്ന ഒരു ദിവസം വന്നാൽ അന്ന് മാത്രമാണ് ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് കരുതിയിരുന്നത്. എന്നാൽ പെട്ടന്ന് എനിക്കങ്ങനെ തോന്നി,”അശ്വിൻ പറഞ്ഞു.

Tags: retirementR ASHWINreasonformer Indian Cricketer
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies