തൃശൂർ: കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വ്ളോഗർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മണവാളൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായ്‌ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിരിക്കുന്നത്. തൃശൂർ വെസ്റ്റ് പോലീസിന്റേതാണ് നടപടി.
ഏപ്രിൽ 19 നാണ് കേസിനാസ്പദമായ സംഭവം. കേരള വർമ കോളേജ് റോഡിൽ വെച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് കോളജ് വിദ്യാർഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. അക്രമത്തിൽ മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയ്‌ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കാർ വരുന്നത് കണ്ട് സ്‌കൂട്ടർ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റുകയായിരുന്നു
സംഭവത്തിന് ശേഷം ഷഹിൻ ഷാ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ക്യാമ്പസിലുണ്ടായ തർക്കത്തെ തുടർന്നാണ് ഷഹീൻ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്.