മുംബൈ: എ ഐ ജനറേറ്റഡ് ചിത്രങ്ങൾ സിലിബ്രിറ്റികളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിർസയുടേയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇരുവരും വിവാഹിതരായെന്നും ദുബായിൽ ഒരുമിച്ചാണെന്നും അവകാശപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വൈറലാകുന്നത്. പോസ്റ്റിൽ ഷമിയും സാനിയയും കടൽത്തീരത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.
ഇരുവരും ദുബായിലെ ബീച്ചിൽ ക്രിസ്മസ് ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഇവ പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എഐ നിർമ്മിതമാണ്. മകനോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ സാനിയ ഒരു സ്വകാര്യ പരിപാടിക്കായി അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്. അബുദാബിയിൽ ലോക ടെന്നീസ് ലീഗിന്റെ തിരക്കുകളിലാണ് സാനിയ. സാനിയയും ഷമിയും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ മുൻപും പ്രചരിച്ചിരുന്നു.
mohammed shami And sania mirza enjoying in Dubai beach 🏖️ pic.twitter.com/ZsqSIy6e4b
— RAJESH..🇮🇳 Modi Ka Parivar 🇮🇳 (@Brasilwala) December 23, 2024
ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ മുഹമ്മദ് ഷമി തന്നെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഇവ മറ്റുള്ളവർക്ക് രസകരവും തമാശയുമായി തോന്നുമെങ്കിലും വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയാണ് ബാധിക്കുന്നതെന്ന് താരം പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഷമി മുന്നറിയിപ്പ് നൽകി.
Lovely picture of mohammed shami and sania mirza in Dubai pic.twitter.com/6oFNmnBL4W
— इन्जी. श्याम जी यादव (@Shyamjiyadav0) December 23, 2024
mohammed shami and sania mirza beautiful picture 🤪 Congratulations Shami Brother outstanding achivement love u sir u r great ♥️ pic.twitter.com/AeIkg0YO33
— 🅢🅞🅕🅘🅐🦋🥀❣ (@Sofiamalik999) December 23, 2024