ക്രിസ്മസ് ദിനത്തിൽ ആരാധകരോട് ദുഃഖവാർത്ത പങ്കുവെച്ച് നടി തൃഷ. തന്റെ പ്രിയപ്പെട്ട നായയുടെ വിയോഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ” എന്റെ മകന്‍ സോറോ ക്രിസ്തുമസ് പുലരിയില്‍ ഞങ്ങളെ വിട്ടുപോയി. എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് സോറോ ഇല്ലാതെ ഇനിയുള്ള എന്റെ ജീവിതം ശൂന്യമാണെന്ന് അറിയാം. ഞാനും എന്റെ കുടുംബവും തകർന്ന അവസ്ഥയിലും അവന്റെ വിയോഗത്തിന്റെ ഞെട്ടലിലുമാണ്. കുറച്ച് ദിവസത്തേക്ക് ജോലിയില്‍ വിട്ടു നില്‍ക്കുകയാണ്”, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ തൃഷ പറയുന്നു. സോറോയുടെ ചിത്രവും തൃഷ പങ്കുവെച്ചിട്ടുണ്ട്.

തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം ടോവിനോ തോമസ് നായകനായെത്തുന്ന ഐഡെന്റിറ്റിയാണ് . ജനുവരി രണ്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുക. അജിത്ത് കുമാറിന്റെ വിഡാമുയര്‍ച്ചിയിലും ചിരഞ്‍ജീവിയുടെ വിശ്വംഭരയിലും നായിക തൃഷയാണ്. ലിയോയാണ് തൃഷ നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.















