പത്തേമാരി ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു

Published by
Janam Web Desk

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിംഗ്‌സ് ഡെന്റൽ സെന്ററുമായി ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ. ആഗ്‌ന നേതൃത്വം നൽകി. ദന്ത സംരക്ഷണത്തെക്കുറിച്ച് ഡോ. രേഷ്മ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

ഡോ. നൗഫൽ, ഡോ. മുഹമ്മദ് ജിയാദ്, ഡോ. നാസിയ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്‌ക്കൽ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്‌കർ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്യാമ്പിന്റെ നടത്തിപ്പിനായി സഹകരിച്ച കിംഗ്‌സ് ഡെന്റൽ സെന്ററിന് പത്തേമാരിയുടെ സ്‌നേഹാദരവായി മൊമന്റോ പ്രസിഡന്റ് മുഹമ്മദ് ഈറയ്‌ക്കൽ സൂപ്പർവൈസർ ഇബ്രാഹിമിന് കൈമാറി.

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ഷാഹിദ നന്ദി അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്‌കുമാർ, ദിവിൻ കുമാർ, വിപിൻ കുമാർ, ലിബിഷ്, ലൗലി, ശോഭന, റജില, മേരി അസോസിയേഷൻ അംഗം അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Share
Leave a Comment