മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച് തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ഇത് മുടി തഴച്ചുവളരാൻ സഹായിക്കും. കൂടാതെ മുടിയിഴകളുടെ കരുത്ത് കൂട്ടാനും അവ തിളക്കമാർന്നതാക്കാനും തേങ്ങാപ്പലിന് കഴിയും. ഇത് പലരീതിയിൽ ഉപയോഗിക്കാം.
1. ശുദ്ധമായ തേങ്ങാപ്പാൽ തലയോട്ടിയിൽ പതുക്കെ മസാജ് ചെയ്ത് പിടിപ്പിക്കാം. ഇത് ശിരോചർമത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും മുടി വളരാനും സഹായിക്കും.
2. മുടി മുഴുവനായും തേങ്ങാപ്പാൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് മുതൽ ഒരുമണിക്കൂർ വരെ വിശ്രമിച്ച ശേഷം ഇത് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിക്കാവശ്യമുള്ള പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
3. തേങ്ങാപ്പാലിനൊപ്പം തേനോ ഒലിവ് ഓയിലോ കലർത്തി മുടിയിൽ തേയ്‌ക്കാവുന്നതാണ്. ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുടിയിഴകളിലെ ഈർപ്പവും പോഷണവും വർദ്ധിപ്പിക്കും
4. തേങ്ങാപ്പാലും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുന്നത് മുടിവളർച്ച വേഗത്തിലാക്കാൻ സഹായിക്കും.
5 . ദിവസേനയോ ആഴ്‌ചയിലൊരിക്കലോ ഈ രീതികളിൽ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകുന്നതും മുടികൊഴിച്ചിലും തടഞ്ഞ് കൂടുതൽ ദൃഢമായ മുടിയിഴകൾ ലഭിക്കാൻ സഹായിക്കും.