ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 12:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എന്നതിനെക്കാൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ധനമന്ത്രി എന്ന നിലയിലായിരിക്കും ഡോ. മൻമോഹൻ സിംഗിനെ ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുക. സാമ്പത്തിക ഉദാരവൽക്കരണം ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ധീരമായ ചുവടുവെയ്പുകളായിരുന്നു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്ന ഘട്ടത്തിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷത്തെ കൂടെ നിർത്തിയായിരുന്നു മൻമോഹൻ സിംഗ് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്.

1991 മുതൽ 96 വരെ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിലായിരുന്നു മൻമോഹൻസിംഗ് ധനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1991 ഡിസംബർ 18 ന് പാർലമെന്റിൽ ചട്ടം 193 അനുസരിച്ച് ധനമന്ത്രി നടത്തിയ പ്രസംഗവും പരിഹാര നടപടികളുമാണ് പിന്നീട് ഉദാരവൽക്കരണ സാമ്പത്തിക നയമായി മാറിയത്. വിദേശനാണ്യ കരുതൽ ശേഖരം ഗണ്യമായി കുറഞ്ഞ് രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലായിരുന്നു അപ്പോൾ. ഒൻപത് ദിവസത്തേക്കുളള കരുതൽ ധനം മാത്രം അവശേഷിക്കുന്ന സ്ഥിതി. കേവലം വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മാത്രമല്ല, ഖജനാവിന്റെ മൊത്തത്തിലുളള സ്തംഭനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മൻമോഹൻ സിംഗ് തുറന്നു പറഞ്ഞു.

ഭക്ഷണ സാധനങ്ങൾക്ക് പോലും ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യയ്‌ക്ക് ഈ സ്ഥിതി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നാല് പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ് ഭരണത്തിന്റെ അനന്തരഫലമായിരുന്നു അത്.  ഏതെങ്കിലുമൊരു സർക്കാരോ രാഷ്‌ട്രീയ പാർട്ടിയോ വിചാരിച്ചാൽ കരകയറാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യമെന്നും രാജ്യത്തെ രക്ഷിക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണവും ആവശ്യമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ജിഡിപിയിലെ കുറവ് മാത്രമായിരുന്നില്ല ഈ സ്ഥിതിയിൽ എത്തിച്ചത്. അഴിമതി, കയറ്റുമതി, ഇറക്കുമതി രംഗങ്ങളിലെ മോശം അവസ്ഥ, കാർഷിക രംഗത്തെ തകർച്ച,  വ്യാവസായിക മാന്ദ്യം, വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങി നിരവധി ഘടകങ്ങൾ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശ്വാസം മുട്ടിച്ചു. നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായി തകരുകയായിരുന്നുവെന്ന കുറ്റസമ്മതം കൂടി ആയിരുന്നു ഡോ. മൻമോഹൻ സിംഗിന്റെ തുറന്നുപറച്ചിൽ.

രാജ്യത്തെ സാമ്പത്തികരംഗം അപകടകരമായ സ്ഥിതിയിൽ നിൽക്കുമ്പോൾ പഴിചാരുകയല്ല, ഒരുമിച്ച് നിൽക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡോ. മൻമോഹൻ സിംഗ് ബിജെപിയുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും പിന്തുണ തേടിയത്. രാഷ്‌ട്രീയ താൽപര്യങ്ങൾക്കുപരി രാഷ്‌ട്രത്തിന്റെ അതിജീവനമാണ് നടക്കേണ്ടതെന്ന് നിശ്ചയിച്ച അടൽജിയും ബിജെപിയും സർക്കാരിന് ഉറച്ച പിന്തുണ നൽകി കൂടെ നിന്നു.

രൂപയുടെ മൂല്യം വലിയ തോതിൽ കുറയ്‌ക്കുന്നത് ഉൾപ്പെടെ പരിഷ്‌കാരങ്ങളുടെ പരമ്പര തന്നെ മൻമോഹൻസിംഗ് അവതരിപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള വിപണിയിലേക്ക് വഴി തുറന്നിട്ടു. ഈ മാറ്റങ്ങൾ സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുളള തിരച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. 1992- 96 കാലത്ത് സാമ്പത്തിക രംഗം കൂടുതൽ മോശമാകാതിരിക്കാൻ ഈ പരിഷ്‌കാരങ്ങൾ വഴിയൊരുക്കി.

2004 ൽ യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ രാജ്യം വീണ്ടും സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചുവെങ്കിലും ഇടതുപക്ഷത്തിന്റെ നിയന്ത്രണവും പൊതുമിനിമം പരിപാടിയുമൊക്കെ ഇതിന് വിലങ്ങുതടിയായി. രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസുകാർ തന്നെ ഉറച്ചുവിശ്വസിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഡോ. മൻമോഹൻസിംഗിനെ തേടി ആ ചുമതലയെത്തുന്നത്. മകളല്ല, ഇന്ത്യയുടെ മരുമകളാണെന്ന വിമർശനമാണ് സോണിയയെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്. പിന്നീട് 2009 ൽ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സഖ്യകക്ഷികളെയും ഇടതുപക്ഷത്തെയും തൃപ്തിപ്പെടുത്താൻ മൻമോഹൻ സിംഗിനെ തന്നെ ആ ചുമതലയിൽ നിയോഗിക്കുകയായിരുന്നു.

സാമ്പത്തിക വിഷയത്തിൽ അദ്ധ്യാപകനായിരുന്നു ഡോ. മൻമോഹൻ സിംഗ്. മികച്ച അക്കാദമീഷ്യൻ, 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി. 72 ൽ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി. ധനമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യുജിസി ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചു. ഈ അനുഭവസമ്പത്താണ് ധനമന്ത്രിയായിരിക്കെ രാജ്യം നേരിട്ട പ്രതിസന്ധി അതിജീവിക്കാൻ അദ്ദേഹത്തിന് വഴിയൊരുക്കിയതും.

Tags: finance ministerAtal Bihari Vajpayee.Manmohan SinghFormer PMEconomic reforms in 1991ഉദാരവൽക്കരണ സാമ്പത്തിക നയം
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies