ബംഗളുരു : 1924-ൽ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണ പോസ്റ്ററിൽ ഇന്ത്യയുടെ വികലമായ ഭൂപടങ്ങൾ ചേർത്ത സംഭവത്തിൽ തെറ്റ് സമ്മതിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
“ചില നേതാക്കൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാം, ഞങ്ങൾ എല്ലാം നീക്കം ചെയ്യുന്നു. തൈരിൽ ഒരു ചെറിയ കല്ല് എടുക്കാൻ ശ്രമിക്കരുത്. ഞങ്ങൾ ഇന്ത്യൻ പാരമ്പര്യവും മൂല്യങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്… ” ഡി കെ ശിവകുമാർ ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യോഗത്തിന്റെ വേദിയിലെ ബാനറിൽ അടക്കം പാക് അധീന കശ്മീരിനെയും (പിഒകെ) അക്സായ് ചിന്നിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം നൽകിയിരിക്കുകയായിരുന്നു. ഇതിനെതിരെ ബിജെപിയും ജെ ഡി എസ്സും രംഗത്തു വന്നിരുന്നു. കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ അനാദരവാണ് കോൺഗ്രസ് കാട്ടിയത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതെല്ലാം അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും കർണാടക ബിജെപി ഘടകം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
എന്നാൽ വികലമായ പോസ്റ്ററുകൾ പ്രദർശിപ്പിച്ച ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് രംഗത്തു വന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയും അവ നീക്കം ചെയ്തു എന്ന് സമ്മതിച്ചു . ബാനറിനെക്കുറിച്ച് ഉപമുഖ്യമന്ത്രി സമ്മതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ : “ആരോ ഇത് സ്ഥാപിച്ചിട്ടുണ്ട്. നമ്മൾ അത് നിരീക്ഷിച്ചാൽ, ഒരു സ്വകാര്യ കമ്പനിയുടെ ലോഗോ ഉണ്ട്.”എന്നാൽ ഇത്തരം പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പ്രിയങ്ക ഖാർഗെ ഉരുണ്ടു കളിക്കുകയായിരുന്നു.
ഐപിസി സെക്ഷൻ 74 പ്രകാരം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്.















