ക്രിസ്തുവിനെ വരവേറ്റ് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ വ്ളത്താങ്കര സ്വർഗാരോപിത മാതാ ദേവാലയം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇമ്മനുവേൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കങ്ങൾ ഒരു മാസം മുൻപ് തന്നെ ഇടവക ജനങ്ങൾ തുടങ്ങിയിരുന്നു. നവംബർ അവസാന ആഴ്ചയിൽ തന്നെ കരോൾ സംഘങ്ങൾ വീടുകളിൽ ക്രിസ്മസ് സന്ദേശം എത്തിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമിട്ടു..
24ന് പുൽകൂട്ടിൽ ഉണ്ണിശോയെ പ്രധിഷ്ഠിച്ചു കൊണ്ട് ഫാദർ അനു ജോ പുൽക്കൂട് ഉൽഘാടനം ചെയ്തു. ഒരു ലക്ഷം ചതുരശ്ര അടിയിൽ തീർത്ത പുൽക്കൂടും 1000 നക്ഷത്രങ്ങളും, 40 അടി പൊക്കത്തിൽ തീർത്ത ജിറാഫ്, മഴവീട്, അക്വാറിയാം 50 അടി ഉയരത്തിൽ സാന്തക്ലോസ് എന്നിവ കാണികൾക്ക് പുത്തൻ ദൃശ്യനുഭവമായി. പാതിരാ കുർബാനക്ക് ശേഷം 50 യുവതികൾ പങ്കെടുത്ത ഫ്ലാഷ്മോബ്, കരോൾ ഗാന മത്സരം,33 ക്രിസ്മസ് ട്രീ, പള്ളി അങ്കണത്തിൽ എല്ലാവരും പരസ്പരം കേക്കുകൾ കൈമാറി.ദേവാലയത്തിലും പുൽക്കൂട് കാണാനും നിരവധിപേരെത്തി.