ദക്ഷിണകൊറിയയിൽ ഭരണ പ്രതിസന്ധി; പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണകൊറിയയിൽ ഭരണ പ്രതിസന്ധി; പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 07:44 am IST
FacebookTwitterWhatsAppTelegram

സോൾ: രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയാസ്ഥിരതയും ഭരണഘടനാ പ്രതിസന്ധിയും മൂർച്ഛിപ്പിച്ചു കൊണ്ട് ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.

മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ദക്ഷിണ കൊറിയൻ രാഷ്‌ട്രീയം കലങ്ങി മറിഞ്ഞത് . മുൻപ്രസിഡന്റ് യൂൻ സുക് യോളിനെ പാർലിമെന്റ് ഇംപീച്ച്‌ ചെയ്തിരുന്നു. യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്.

ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയൻ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.
ഭരണഘടനാക്കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി സൂവിനെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 അംഗ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷമുള്ളത്. 192 പേർ പ്രമേയത്തെ അനുകൂലിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പി.പി.പി.) അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഡിസംബർ 14-ന് മുൻപ്രസിഡന്റ് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രധാനമന്ത്രിയായ ഹാൻ ഡക്ക് സൂ ആക്ടിങ് പ്രസിഡന്റായത്.

Tags: south korea
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies