ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം. 32,000 ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് വിജയിച്ചവർക്കും ഐടിഐ പഠനം പൂർത്തിയാക്കായിവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
18-നും 36-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഗ്രൂപ്പ് ഡി പോസ്റ്റിൽ നിയമം ലഭിക്കുന്നവർക്ക് പ്രതിമാസം 18,000 രൂപ മുതൽ 36,000 രൂപ വരെ ശമ്പളമായി ലഭിക്കും. 2025 ജനുവരി 23 മുതൽ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 22-ആണ് അവസാന തീയതി. പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി www.rrbapply.gov.in സന്ദർശിക്കുക.
ഒഴിവുകൾ ഇങ്ങനെ..
Pointsman-B– Traffic Department- 5058 ഒഴിവ്
Assistant (Track Machine)– Engineering Department-799 ഒഴിവ്
Assistant (Bridge)– Engineering Department- 301 ഒഴിവ്
Track Maintainer Gr. IV– Engineering Department- 13187 ഒഴിവ്
Assistant P-Way– Engineering Department- 257 ഒഴിവ്
Assistant (C&W)– Mechanical Department- 2587 ഒഴിവ്
Assistant TRD– Electrical Department- 1381 ഒഴിവ്
Assistant (S&T)- S&T Department- 2012 ഒഴിവ്
Assistant Loco Shed (Diesel)– Mechanical Department- 420 ഒഴിവ്
Assistant Loco Shed (Electrical)– Electrical Department- 950 ഒഴിവ്
Assistant Operations (Electrical)- Electrical Department- 744 ഒഴിവ്
Assistant TL &AC– Electrical Department- 1041 ഒഴിവ്
Assistant TL & AC (Workshop)– Electrical Department- 624 ഒഴിവ്
Assistant (Workshop) (Mech)– Mechanical Department- 3077 ഒഴിവ്