കണ്ണൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. കൊളംബോയിൽ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിമാനം പുറപ്പെട്ട സമയത്താണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിർദേശത്തെ തുടർന്ന് ഉടൻ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.















