കൊല്ലം: പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കാന്റീന് പുറത്ത് സ്ഥാപിച്ച പേടിഎം ക്യൂആർ കോഡ് സ്റ്റിക്കറിന് മുകളിലാണ് വ്യാജ ക്യൂആർ കോഡ് പതിപ്പിച്ചത്. അഞ്ച് സ്ത്രീകളാണ് ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കുടുംബം പുലർത്തിയിരുന്നത്.
12 തീയതി പേടിഎമ്മിൽ നിന്നൊരു പയ്യൻ വെരിഫിക്കേഷന് വേണ്ടിവന്നിരുന്നു. തന്റെ പേരിലുള്ള സ്റ്റിക്കറാണ് അന്ന് ഒട്ടിച്ചതെന്ന് ക്യാന്റീൻ നടത്തിപ്പുകാരിയായ സജിനി പറഞ്ഞു. അത് കണ്ട് നിന്നവരാരോ അത് ഇളക്കിമാറ്റി അവരുടെ സ്റ്റിക്കർ ഒടിക്കുകയായിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് സ്ഥിരമായി പാർസൽ വാങ്ങിയിരുന്ന ഒരു പയ്യൻ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്തു. എന്റെ പേരിന് പകരം ഫിറോസ് അബ്ദുൾ സലീം എന്ന പേരാണ് വന്നത്. ഇതോടൊണ് തട്ടിപ്പ് പിടികിട്ടിയതെന്നും സജിനി പറഞ്ഞു. ആദ്യം ഈസ്റ്റ് പൊലീസിലും പിന്നീട് സൈബർ സെല്ലിലും പരാതി നൽകി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ തട്ടിച്ച് കൊണ്ടു പോയവനെ കണ്ടുപിടിക്കണമെന്നും സജിനി ആവശ്യപ്പെട്ടു.
രജനികാന്ത് നായകനായ വേട്ടയ്യനിൽ ഫഹദ് അവതരിപ്പിച്ച പാട്രിക്ക് എന്ന കഥാപാത്രം സമാനമായ രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. ഓരോ കടയിലും കയറി ക്യൂആർ കോഡ് മാറ്റി ഒട്ടിച്ച് ലക്ഷങ്ങളാണ് പാട്രിക്ക് നേടുന്നത്.