മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.ലോട്ടറി, ചിട്ടി എന്നിവയിൽ കൂടി ഭാഗ്യം ലഭിക്കുവാൻ സാധ്യത ഉണ്ട് എന്നാൽ ദഹന പ്രക്രിയയിൽ ചില അപാകതകൾ വരുവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ശരീര ശോഷണം, രോഗാദി ദുരിതം എന്നിവ അലട്ടുവാൻ ഇടയുണ്ട്. ഭാര്യാസുഖക്കുറവ്, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. പുതിയ വാഹനം എന്ന ആഗ്രഹം സഫലിക്കുവാൻ സാധിക്കും. പ്രേമകാര്യങ്ങൾ പൂവണിയും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ശത്രുഹാനി, കീർത്തി, ധനലാഭം , പുതിയ സംരംഭങ്ങൾ തുടങ്ങിയവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വളരെയധികം സഞ്ചാര ശീലം കൂടുന്ന ദിവസമാണ്. ദാമ്പത്യ സുഖവും പരസ്പര വിശ്വാസവും വർധിക്കുന്ന അവസ്ഥ സംജാതമാകും. ധനഭാഗ്യ യോഗം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പല പല തൊഴിലുകൾ ചെയ്യേണ്ടതായ അവസ്ഥ, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചക്കുറവ്, സന്താനങ്ങളെ കൊണ്ട് ദോഷ അനുഭവങ്ങൾ എന്നിവ അനുഭവത്തിൽ വരും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പല കാര്യങ്ങളിലും അസാമാന്യ ധൈര്യം പ്രകടിപ്പിക്കുന്നത് സർവരുടെയും ആദരവും പ്രശംസയും പിടിച്ചുപറ്റും.ഗുരുജനപ്രീതി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വിവാഹ ലാഭം, അധികാര പ്രാപ്തിയുള്ള തൊഴിൽ ലഭിക്കുക, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും എന്നാൽ ചിലർക്ക് കുടുംബസുഖം കുറയുകയും അഹങ്കാര സ്വഭാവവും മൂലം നഷ്ടങ്ങൾ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സ്ഥാനമാനങ്ങൾ ലഭിക്കുക, പുതുവസ്ത്രലബ്ധി,ശത്രു ഹാനി, ഭക്ഷണ സുഖം, ആരോഗ്യ വർദ്ധനവ് എന്നിവ ലഭിക്കും. നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
എവിടെയും മാന്യതയും പ്രശസ്തിയും അന്യജനങ്ങളാൽ ആദരിക്കപ്പെടുക എന്നിവ സംഭവിക്കും.എന്നാൽ ചിലർക്ക് രോഗാദി ദുരിതങ്ങൾ അലട്ടുവാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും നിലനിൽക്കുവാൻ പരസ്പര ധാരണയോടുകൂടി പെരുമാറും.തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്ന കാലമാണ്. കാര്യവിജയം, മനഃസുഖം, കീർത്തി, ശരീര സുഖം,സർക്കാർ സംബന്ധമായ ജോലികൾ ലഭിക്കുക എന്നിവ സംഭവിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)