വേലിച്ചെടിയായും അലങ്കാരച്ചെടിയായും ഒഷധസസ്യമായും വളർത്തുന്ന സസ്യമാണ് ശംഖുപുഷ്പം. ഇതിന്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല എന്നീ നിറങ്ങൾക്ക് പുറമേ മറ്റ് പല നിറങ്ങളിലും ശംഖുപുഷ്പം വളരുന്നു. ഇവയിൽ ഔഷധ സമ്പന്നം നീല ശംഖുപുഷ്പമാണ്. കാഴ്ചയിൽ ഭംഗി മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും ശംഖുപുഷ്പം നൽകുന്നുണ്ട്. അവയിതാ..
- ശംഖുപുഷ്പത്തിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
- ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു.
- നീല ശംഖുപുഷമിട്ട് തിളപ്പിച്ച്, ആ വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നത് കൺകുരു മാറാൻ സഹായിക്കും.
- ശംഖുപുഷ്പമിട്ട വെള്ളവും ശംഖുപുഷ്പ ചായയും ശീലമാക്കിയാൽ സൗന്ദര്യവും രോഗപ്രതിരോധശേഷിയും വർദ്ധിക്കും.
- ശംഖുപുഷ്പത്തിന്റെ പച്ചവേര് വെളിച്ചെണ്ണയിൽ അരച്ച് വെറും വയറ്റിൽ കഴിച്ചാൽ കുട്ടികൾക്ക് ഓർമശക്തി കൂടും.
- ആൻ്റി ഗ്ലൈക്കേഷൻ ഗുണങ്ങൾ അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നു.
- ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിലുണ്ടാകുന്ന പാടുകളെ മാറ്റുന്നു. അലർജിക്കും പരിഹാരമാണ്.
- തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമം. അസൈറ്റൽകൊളീൻ എന്ന ഘടകം ഓർമശക്തി വർദ്ധിപ്പിക്കുന്നു.
- കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പെപ്റ്റൈഡുകൾ, സൈക്ലോറൈറ്റഡുകൾ എന്നിവയ്‌ക്ക് ആൻ്റി ട്യൂമർ ഗുണങ്ങളുണ്ട്.
- ശരീരവേദന, തലവേദന, സന്ധിവേദന എന്നിവ അകറ്റുന്നു.
- മുടികൊഴിച്ചിൽ, നര എന്നിവയെ തടയുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ശംഖുപുഷപത്തിനാകുന്നു.
ശംഖുപുഷപത്തിന്റെ ഇല ചവയ്‌ക്കുന്നതും ഇലയും പൂവും ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും നല്ലതാണ്. ശംഖുപുഷ്പ ചായയും നല്ലതാണ്. വെള്ളം ചൂടാകുമ്പോൾ ശംഖുപുഷ്പത്തിന്റെ ഇലകൾ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയോ, ത്നോ ചേർച്ച് അരിച്ചെടുക്കുക. ഇതിനൊപ്പം നാരങ്ങാനീരും ചേർക്കാവുന്നതാണ്.