മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബ വക സ്വത്തുക്കൾ ലഭിക്കുവാനോ പുതിയ വീട് വെയ്‌ക്കുവാനോ സാധിക്കും എന്നാൽ ചിലർക്ക് ശത്രുദോഷം, വ്യപഹാര പരാജയം എന്നിവ നേരിടേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, തൊഴിൽ ക്ലേശങ്ങൾ- ധനഹാനി എന്നിവ ഉണ്ടാകും. ചിലർക്ക് ശത്രുഭയം,മാനഹാനി എന്നിവ ഫലത്തിൽ വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടത്തുക, വിദേശയോഗം,വായനാശീലം കൂടുക, കാര്യ വിജയം, പ്രസാധകർക്കു അനുകൂലമായ സമയം,പ്രശസ്തി എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിൽ വിജയം, രോഗശാന്തി എന്നിവ അനുഭവത്തിൽ വരും. ചിലർക്ക് അന്യസ്ത്രീ ബന്ധം മൂലം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വളരെയധികം സഞ്ചാര ശീലം കൂടുന്ന ദിവസമാണ്. ദാമ്പത്യ സുഖവും പരസ്പര വിശ്വാസവും വർധിക്കുന്ന അവസ്ഥ സംജാതമാകും. ധനഭാഗ്യ യോഗം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യദേശവാസം, മേലധികാരിയിൽ നിന്നും തിക്താനുഭവങ്ങൾ എന്നിവ നേരിടേണ്ടി വരും. ചിലർക്ക് ഉറക്കക്കുറവ്, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവത്തിൽ വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ശത്രുക്കളുടെ മേൽ വിജയം, കോടതി കേസുകളിൽ അനുകൂലമായ നടപടി, സന്താന യോഗം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ അനുഭവത്തിൽ വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബസുഖം ഉണ്ടാകും എന്നാൽ ആലോചന ശീലമില്ലാതെ പെരുമാറുന്നത് മൂലം ദോഷാനുഭവങ്ങൾ വന്നുചേരും.സംസാരത്തിൽ ജാഗ്രത പാലിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കലാകാരന്മാർക്ക് പേരും പ്രശസ്തിയും വന്നുചേരുന്ന അവസരങ്ങൾ ഉണ്ടാകും.ദാമ്പത്യ ഐക്യം , തൊഴിൽ വിജയം, നിദ്രാസുഖം എന്നിവ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ ചിലർക്ക് സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ കുടുംബ ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും സാധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും.ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)