CA ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കുവുമായി പ്രവാസി മലയാളി വിദ്യാർത്ഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് നടത്തിയ സി.എ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്.ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് കരസ്ഥമാക്കിയിരുന്നു.
ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും C.A ബിരുദധാരികളാണ്. 22 വർഷമായി ഈ കുടുംബം UAE ൽ പ്രവാസ ജീവിതം നയിക്കുകയാണ്. ഇവർ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയാണ് മാതാവ് ഷീബ, പിതാവ് ഹാരിസ് കോഴിക്കോട് സ്വദേശിയാണ്.
ഇത്തവണ സിഎ മെയിൽ പരീക്ഷയിൽ രണ്ടുപേരാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയത്. ഹൈദരാബാദ് സ്വദേശി ഹേരാംബ് മഹേശ്വരിയും തിരുപ്പതി സ്വദേശി റിഷ്ബ് ഓസ്ത്വാളും















