അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി ചാനൽ ഷോകളിൽ അവതാരകയായെത്തി പാർവതിക്ക് നിരവധി ആരാധകരുമുണ്ട്. ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങാറുള്ള താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങളിൽ ഒരാൾ അശ്ലീല കമന്റമായി എത്തി. ഇതിന് താരം നൽകിയ മറുപടിയാണ് വൈറലായത്.
ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ്, ഹോട്ട് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു നടി പങ്കുവച്ചത്. മൂന്ന് ദിവസമായാണ് ചിത്രം പങ്കുവച്ചത്. ഇതിനിടെയാണ് ഒരാൾ പൊക്കിൾ കാണുന്ന വിധത്തിൽ സാരി ധരിക്കാൻ ആവശ്യപ്പെട്ടത്. ”പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കിൽ കൂടുതൽ സെക്‌സി ആയേനെ” എന്നായിരുന്നു കമന്റ്. അപ്പോൾ തന്നെ പാർവതിയുടെ മറുപടിയുമെത്തി.’അത് നടക്കാൻ പോകുന്നില്ല” എന്നായിരുന്നും പാർവതി പറഞ്ഞത്.
നിരവധിപേർ താരത്തെ പിന്തുണച്ചും കമന്റിട്ടയാളെ വിമർശിച്ചും രംഗത്തുവന്നു.2014ൽ പുറത്തിറങ്ങിയ എയ്ഞ്ചൽ എന്ന സിനിമയിലൂടെയാണ് പാർവ്വതി അഭിനയ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ചില പരമ്പരകളുടെ ഭാഗവുമായി. 2021ൽ ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ അഭിനയിച്ചിരുന്നു.
View this post on Instagram
“>