ന്യൂഡൽഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയായി കാമ്യ കാർത്തികേയൻ. പിതാവ് കമാൻഡർ എസ്. കാർത്തികേയനൊപ്പം അന്റാർട്ടിക്കയിലെ വിൻസെന്റ് കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ ദൗത്യം പൂർത്തിയാക്കിയത്. സുപ്രധാന നേട്ടത്തിൽ കാമ്യ കാർത്തികേയനെ ഇന്ത്യൻ നാവികസേന അഭിനന്ദിച്ചു.
ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതമാണ് കാമ്യ ആദ്യം കീഴടക്കിയത്. പിന്നാലെ യൂറോപ്പിലെ എൽബ്രസ്, ഓസ്‌ട്രേലിയയിലെ കോസ്‌സിയൂസ്‌കോ, തെക്കേ അമേരിക്കയിലെ അക്കോൺകാഗ്വ, വടക്കൻ അമേരിക്കയിലെ ദേനാലി, ഏഷ്യയിലെ എവറസ്റ്റ് എന്നിവയും വരുതിയിലാക്കി. ഏറ്റവും ഒടുവിലാണ് അൻ്റാർട്ടിക്കയിലെ വിൻസെന്റിലേക്കുള്ള കയറ്റം.
Ms Kaamya Karthikeyan, class XII student at @IN_NCSMumbai, scripts history by becoming the youngest female in the world to scale seven highest peaks across seven continents – Africa (Mt. Kilimanjaro), Europe (Mt. Elbrus), Australia (Mt. Kosciuszko), South America (Mt. Aconcagua),… pic.twitter.com/GyC2bE8LCK
— SpokespersonNavy (@indiannavy) December 29, 2024
മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കാമ്യ ചെറുപ്പത്തിൽ തന്നെ പർവതാരോഹണത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏഴാം വയസിൽ ഹിമാലയത്തിലെ ചന്ദ്രശില കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ പ്രയാണം ആരംഭിച്ചത്.
View this post on Instagram
2021-ൽ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ബാല പുരസ്കാരവും കാമ്യ കാർത്തികേയൻ സ്വന്തമാക്കി. 18 വയസിന് താഴെയുള്ള അസാധാരണമായ നേട്ടങ്ങൾക്കായുള്ള ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയാണിത്. മുൻപ് ദേശീയ ശിശു അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടിരുന്നത്.















