ജിമ്മികാർട്ടറുടെ മരണത്തിൽ തേങ്ങുന്ന ഇന്ത്യൻ ഗ്രാമം; കാർട്ടർ പുരി; ഹരിയാനയിലെ ഗ്രാമത്തിന് അന്തരിച്ച ജിമ്മി കാർട്ടറുടെ പേര് വന്നതെങ്ങിനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജിമ്മികാർട്ടറുടെ മരണത്തിൽ തേങ്ങുന്ന ഇന്ത്യൻ ഗ്രാമം; കാർട്ടർ പുരി; ഹരിയാനയിലെ ഗ്രാമത്തിന് അന്തരിച്ച ജിമ്മി കാർട്ടറുടെ പേര് വന്നതെങ്ങിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 39-ാമത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ ഗ്രാമം തേങ്ങുകയാണ്.ന്യൂഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നസിറാബാദ്- ദൗലത്പൂർ അഥവാ കാർട്ടർ പുരി ആണ് ആ ഗ്രാമം. ഇന്ത്യ സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രഥമപൗരനായിരുന്നു ജിമ്മി.1978 ജനുവരി 2 , 3 തീയതികളിലായിരുന്നു ജിമ്മി കാർട്ടറുടെ ഭാരത സന്ദർശനം.

പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും  രാഷ്‌ട്രപതി ഭവനിൽ നടന്ന സ്വകാര്യ ചർച്ച

ഇന്ത്യയുമായി മറ്റൊരു തരത്തിൽ വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. ജിമ്മി കാർട്ടറിന്റെ അമ്മ ലിലിയൻ കാർട്ടർ ഒരു നഴ്‌സായിരുന്നു, ലിലിയൻ 1960-കളുടെ അവസാനത്തിൽ പീസ് കോർപ്‌സിലെ അംഗമായി ആരോഗ്യ വോളൻ്റിയറായി ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. ജയിൽദാർ സർഫറാസിന്റെ മാളികയിൽ താമസിച്ചിരുന്ന ലിലിയനെ നാട്ടുകാർ ഓർക്കുന്നുണ്ടായിരുന്നു. അവരുടെ മകൻ അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഗ്രാമവാസികൾ അത് ആഘോഷിച്ചു. അന്ന് ആ വാർത്ത മാദ്ധ്യമങ്ങളിൽ വന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറെയും പത്നിയെയും സ്വീകരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി. വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയ് സമീപം

 

ജിമ്മി കാർട്ടർ എന്നും ഇന്ത്യയുടെ സുഹൃത്തായി കണക്കാക്കപ്പെട്ടിരുന്നു. 1977-ൽ അടിയന്തരാവസ്ഥ നീക്കം ചെയ്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുടെ വിജയമുണ്ടായപ്പോൾ അതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്നു അദ്ദേഹം.1978 ജനുവരി 2-ന് ഇന്ത്യൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത ജിമ്മി കാർട്ടർ സ്വേച്ഛാധിപത്യത്തിനെതിരെ ഉറക്കെ വ്യക്തമായി സംസാരിച്ചു.

ജനുവരി 3, 1978 — ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും രാഷ്‌ട്രപതി ഭവനിൽ ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവക്കുന്നു.

ഒരു ദിവസത്തിനുശേഷം, അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയോടൊപ്പം ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ” ഈ ബന്ധം പൗരനെ സേവിക്കാനാണ്, അല്ലാതെ ഭരണകൂടത്തെ സേവിക്കാനല്ല, പൗരനെ” അന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും രാഷ്‌ട്രപതി ഭവനിൽ ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവക്കുന്നു . (ന്യൂ ഡൽഹി, ജനുവരി 3, 1978).വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയ് സമീപം

 

കാർട്ടർ ഇന്ത്യ സന്ദർശിച്ചപ്പോൾ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു നമ്മുടെ വിദേശകാര്യമന്ത്രി. മൊറാർജിയും ജിമ്മി കാർട്ടറും കൂടി ഒപ്പുവെച്ച ഡൽഹി പ്രഖ്യാപനം വാജ്പേയിയുടെ നയതന്ത്ര മികവിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

1978 ജനുവരി 3-ന് നസിറാബാദ്- ദൗലത്പൂർ ഗ്രാമം  പ്രസിഡൻ്റ് ജിമ്മി കാർട്ടറെയും ശ്രീമതി റോസലിൻ കാർട്ടറെയും സ്വാഗതം ചെയ്യുന്നു.

“ദൗലത്പൂർ നസിറാബാദ്” ന്യൂഡല്ഹിക്ക് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഒരു ഗ്രാമമാണ്. ഇവിടെയായിരുന്നു ജിമ്മി കാർട്ടറുടെ അമ്മ ജോലി ചെയ്തിരുന്നത്. അമ്മ ജോലി ചെയ്ത സ്ഥലം കാണാൻ 1978 ജനുവരി 3 ന് കാർട്ടറും ഭാര്യ റോസലിൻ കാർട്ടറും ന്യൂഡൽഹിയിൽ നിന്ന് ദൗലത്പൂർ നസിറാബാദ് ഗ്രാമത്തിലേക്ക് പോയി. ഗ്രാമവാസികൾ അദ്ദേഹത്തെയും സംഘത്തെയും ഊഷ്മളമായി വരവേറ്റു. ഗ്രാമവാസികൾ മിസ്സിസ് കാർട്ടർക്ക് ഹരിയാൻവി വസ്ത്രങ്ങൾ നൽകി.

ദൗലത്പൂർ നസിറാബാദിൽ ഗ്രാമവാസികൾ അവൾക്ക് സമ്മാനിച്ച ഷാൾ റോസലിൻ കാർട്ടർ ധരിക്കുന്നു. 

കാർട്ടർ അവിടെയുള്ളവർക്ക് പണവും ടെലിവിഷൻ സെറ്റും മറ്റും സംഭാവന ചെയ്യുകയും ചെയ്തു. തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഉപദേശപ്രകാരം ജിമ്മി കാർട്ടറിന്റെ ബഹുമാനാർത്ഥം ഈ സ്ഥലത്തിന് കാർട്ടർപുരി എന്ന് പുനർനാമകരണം ചെയ്തു. അന്നുമുതൽ ‘കാർട്ടർപുരി’യിൽ ജനുവരി 3 അവധിയായി പ്രഖ്യാപിച്ചു.

കാർട്ടർ പ്രസിഡൻ്റായിരിക്കെ, വൈറ്റ് ഹൗസും ഈ വില്ലേജ് കൗൺസിലുമായി നിരന്തരം കത്തിടപാടുകൾ നടന്നിരുന്നു. ആ വർഷങ്ങളിൽ ജനുവരി 3 ന് ഈ ഗ്രാമത്തിലേക്ക് യുഎസ് അംബാസഡർ സമ്മാനങ്ങളുമായി വന്നിരുന്നു, അന്നേദിവസം സ്ത്രീകൾ ‘ഹൽവ-പുരി’ തയ്യാറാക്കി വെച്ച് അമേരിക്കൻ സംഘത്തെ കാത്തിരുന്നു.

 

ഇന്ത്യൻ പ്രസിഡൻ്റ് N സഞ്ജീവ റെഡ്ഡി, പ്രധാനമന്ത്രി മൊറാർജി ദേശായി, വിദേശകാര്യ മന്ത്രി എബി വാജ്‌പേയി എന്നിവരും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിനൊപ്പം

 

1978 നും 1981 നും ഇടയിൽ ഇന്ത്യ സന്ദർശിച്ച മിക്ക അമേരിക്കൻ വിനോദസഞ്ചാരിയുടെയും യാത്രയുടെ ഭാഗമായിരുന്നു കാർട്ടർ പുരി. 2002 ൽ പ്രസിഡൻ്റ് കാർട്ടർ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയപ്പോഴും ഈ ഗ്രാമത്തിൽ ആഘോഷങ്ങൾ നടന്നു.

ലോകസമാധാനത്തിന് വളരെയധികം സംഭാവനകൾ നൽകിയ ജിമ്മി കാർട്ടർ നൂറാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ ഹരിയാനയിലെ ഈ ഗ്രാമം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കു വെക്കുന്നു.

എഴുതിയത്: രഞ്ജിത് കാഞ്ഞിരത്തിൽ

 

Photo Courtesy : U.S. Embassy New Delhi

Tags: Atal Bihari Vajpayee.Former President Jimmy CarterMorarji Desai
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies