ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുലിന് ഇതൊന്നും ബാധകമല്ല. പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്മാനിലേക്ക് പറന്നിരിക്കുകയാണ് രാഹുൽ. മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകൾ വിവാദമാക്കി രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ കോൺഗ്രസ് പരമാവധി ശ്രമം നടത്തിയിരുന്നു. സംസ്കാരത്തിനുള്ള ഒരുക്കൾ നടത്തിയ സൈന്യത്തെ പോലും അപമാനിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെയും നേതാക്കളുടെയും വാക്കുകൾ.
രാജ്യത്ത് ദുഃഖാചരണം നിലനിൽക്കുന്നതിനിടെ രാഹുൽ നടത്തുന്ന വിയറ്റ്‌നാം യാത്രയെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. രാജ്യം മുഴുവൻ ദുഃഖിക്കുന്ന സമയത്താണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്‌നാമിലേക്ക് പറന്നതെന്ന് ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു.
രാഹുൽ ഗാന്ധി ഡോ. സിംഗിന്റെ മരണത്തെ രാഷ്‌ട്രീയവൽക്കരിക്കുകയും വ്യക്തിപരമായ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിമാരും കോൺഗ്രസും സിഖുകാരെ വെറുക്കുന്നുവെന്നും ബ്ലൂസ്റ്റാർ ഓപ്പറേഷനെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ദർബാർ സാഹിബിനെ അവഹേളിച്ച കാര്യം ഒരിക്കലും മറക്കരുതെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു