ന്യൂഡൽഹി: 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ഇനി നികുതി അടയ്‌ക്കേണ്ടതില്ലെന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനാൽ 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് നികുതി ഇളവ് ചെയ്‌തെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഈ സന്ദേശം തെറ്റാണെന്നും അത്തരത്തിൽ ഒരു നടപടി സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും പിഐബി യുടെ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു. “പെൻഷനും പലിശ വരുമാനവും മാത്രമുള്ള, 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരെ ITR (സെക്ഷൻ 194P പ്രകാരം) ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്നും പിഐബി വ്യക്തമാക്കി.
A message circulating on social media claims that as India commemorates 75 years of its Independence, senior citizens above 75 years of age will no longer have to pay taxes.#PIBFactCheck
✔️This message is #fake pic.twitter.com/kFVbGje5FB
— PIB Fact Check (@PIBFactCheck) December 29, 2024
1961-ലെ ആദായനികുതി നിയമം അനുസരിച്ച് , 75 വയസും അതിനുമുകളിലും പ്രായമുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള അടിസ്ഥാന ഇളവ് പരിധി പ്രതിവർഷം 3 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട.
സൂപ്പർ സീനിയർ സിറ്റിസൺസ് (80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ) അവരുടെ വാർഷിക വരുമാനം, പെൻഷനിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ (യഥാക്രമം 5 ലക്ഷത്തിലും 3 ലക്ഷത്തിലും) കുറവാണെങ്കിൽ നികുതി അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തുകയിൽ കൂടുതൽ വരുമാനം നേടുന്ന സൂപ്പർ സീനിയർ സിറ്റിസൺസ് അവരുടെ ബാധകമായ ആദായനികുതി വ്യവസ്ഥ അടിസ്ഥാനമാക്കി അടയ്‌ക്കേണ്ടതാണ്.















