ഗിന്നസ് റെക്കോർഡ് നേടാനായി തട്ടിക്കൂട്ടിയ പരിപാടിക്കിടെയാണ് ഉമ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമരായി പരിക്കേറ്റത്. പേരിനൊപ്പം ഗിന്നസ് ചേർത്തയാളാണ് നടൻ ഗിന്നസ് പക്രു. എന്നാൽ ഗിന്നസ് എന്നാൽ വെറും ഒരു സർട്ടിഫിക്കറ്റ് മാത്രമാണെന്നും അത് കൊണ്ടും പ്രത്യകിച്ച് ഗുണമില്ലെന്നും പറയുകയാണ് നടൻ.
ഗിന്നസ് റെക്കോർഡ് കിട്ടാൻ വേണ്ടി പലരും പൈസ ചെലവാക്കി പറ്റിക്കപ്പെടുന്നുണ്ടെന്ന് താരം പറഞ്ഞു. ഗിന്നസിൽ കയറിക്കഴിഞ്ഞാൽ അമിതമായ സാമ്പത്തിക ലാഭം കിട്ടുമെന്നും എന്തൊ വലിയ സംഭവം ആകുമെന്നാണ് പലരുടെയും ധാരണ. ഇക്കാര്യം ചോദിച്ച് നിരവധി പേർ വിളിക്കാറുണ്ട്.
ഗിന്നസ് റെക്കോർഡ് കിട്ടിയാൽ അവിടെ നിന്നും വലിയ എമൗണ്ട് കിട്ടുമെന്നാണ് ചിന്തയിലാണ് പലരും വലിയ റിസ്ക് എടുക്കുന്നത്. ചിലർ അറിയാതെ വന്ന് പെടുന്നതാണ്. പതിനായിരത്തിൽ ഒരാളായി വന്ന് നിന്നിട്ടിട്ട് എന്തു ഗുണമെന്ന് ഞാൻ നേരിട്ട് ചോദിച്ചിട്ടുണ്ട്. അതിൽ പലരുടെയും മുഖം പോലും കാണുന്നില്ല. ഒരു പാർട്ടിസിപ്പേഷൻ റെക്കോർഡ് കിട്ടിയത് കൊണ്ട് എന്താണ് കാര്യമെന്ന് മനസ്സിലാകുന്നില്ല. വ്യക്തിഗത റെക്കോർഡാണെങ്കിൽ വിട്ടിലെ സ്വീകരണ മുറിയിൽ ഫ്രെയിം ചെയ്തെങ്കിലും വെക്കാം. റെക്കോർഡുകൾ ബ്രേക്ക് ചെയ്യപ്പെടാനുള്ളതാണ്. അടുത്ത ഒരാൾ വന്നാൽ അതിന് വിലയില്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗിന്നസ് മാത്രമല്ല പല റെക്കോർഡുകളുടെ പേരിലും പണം വാങ്ങി പറ്റിക്കപ്പെട്ടുന്നുണ്ട്. ഏതെങ്കിലും പ്രസ്സിൽ അച്ചടിക്കുന്ന ഒരു സർട്ടിഫിക്കറ്റാണ് ആകെ കയ്യിൽ കിട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും ഗിന്നസ് പക്രു ആവശ്യപ്പെട്ടു.















