തിരുവനന്തപുരം : ഹിന്ദു വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുവിനെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസംഗം ശിവഗിരിയുടെ പുണ്യഭൂമിയെയും സനാതന വിശ്വാസികളെയും അവഹേളിക്കാൻ ഉള്ളതാക്കി മാറ്റിയെന്നും, സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാക്കുകളുടെ തുടർച്ചയാണ് പിണറായി വിജയന്റെ വാക്കുകൾ എന്നും വി മുരളീധരൻ പറഞ്ഞു.
“മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?” വി മുരളീധരൻ ചോദിച്ചു
“മുഖ്യമന്ത്രി മുഴുവൻ ഹിന്ദു സമൂഹത്തേയും അവഹേളിച്ചു. പിണറായി വിജയന്റെ ഭരണത്തിൽ ഹിന്ദു ആചാരങ്ങളേയും വിശ്വാസധാരയേയും ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങൾ നടന്നു. മുഖ്യമന്ത്രി ശിവഗിരിയിലെ വേദി സനാതന ധർമ്മികളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. കമ്മ്യൂണിസ്റ്റ് പ്രചാരവേല ആക്കി മാറ്റുവാനുള്ള വേദിയാക്കി മാറ്റി. ഇവിടെ അദ്ദേഹം ശ്രീനാരായണ ഗുരുദേവനെയും ഹിന്ദു സമൂഹത്തെയും അവഹേളിക്കാൻ ശ്രമിച്ചു. സനാതന ധർമ്മം ഒരു മതമല്ല എന്ന് പിണറായി മനസ്സിലാക്കണം . മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം പഠിച്ചിട്ട് ഗുരുദേവനെ വിലയിരുത്താൻ ഇറങ്ങിയാൽ ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയും”. വി മുരളീധരൻ പറഞ്ഞു.
ഹിന്ദു ധർമ്മത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ മാറ്റം അതുമായി ബന്ധപ്പെട്ട് പഠിച്ചവർ തീരുമാനിക്കുമെന്നും പിണറായി വിജയന് ക്ഷേത്രാചാരങ്ങളിൽ എന്ത് കാര്യമെന്നും വി. മുരളീധൻ ചോദിച്ചു.
“ക്ഷേത്രത്തിന് അകത്തുള്ള ആചാരങ്ങൾ ക്ഷേത്ര വിശ്വാസികളും അറിവുള്ളവരും തീരുമാനിക്കും. പിണറായി വിജയൻ രാഷ്‌ട്രീയ പ്രസംഗം നടക്കുന്ന വേദി പോലെ ക്ഷേത്രാചാരങ്ങളെ വിചാരിക്കരുത്”. വി മുരളീധരൻ മുന്നറിയിപ്പ് നൽകി.
92ാം മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിൽ മുഖ്യമന്ത്രി പ്രയോഗിച്ച വാക്കുകൾക്കെതിരെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. മറുപടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം . ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യഖ്യാനത്തിന് എസ് എൻ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകിയിരുന്നു.















