ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി വനിതാ നീതി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു.
“അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുടെ ക്രൂരതയെ അപലപിക്കുകയും കുറ്റവാളി ഡിഎംകെക്കാരനായതിനാൽ മുഴുവൻ സത്യവും മറച്ചുവെക്കാനുള്ള ഡിഎംകെ സർക്കാരിന്റെ ശ്രമത്തെ അപലപിക്കുകയും ചെയ്യുന്നു. തമിഴ്‌നാട് ബിജെപി വനിതാ ടീം സംസ്ഥാന അധ്യക്ഷ ഉമാരതിയുടെ നേതൃത്വത്തിൽ മധുരയിൽ നിന്ന് ചെന്നൈയിലേക്ക് നീതിമാർച്ച് നടത്തും”.
“ജനുവരി മൂന്നിന് ആരംഭിക്കുന്ന ഈ റാലി ചെന്നൈയിൽ സമാപിക്കുമ്പോൾ തമിഴ്‌നാട് ബി.ജെ.പി വനിതാ മോർച്ചയ്‌ക്ക് വേണ്ടി തമിഴ്‌നാട് ഗവർണറെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം”.ഇതുമായി ബന്ധപ്പെട്ട് തന്റെ എക്‌സ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അണ്ണാ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ചുകൊണ്ട് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധിച്ച അണ്ണാമലൈ കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ചാട്ടവാറുകൊണ്ട് സ്വയം അടിച്ച് പ്രതിഷേധം നടത്തിയിരുന്നു.
അണ്ണാ സർവ്വകലാശാല വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ നിരവധി പ്രതിഷേധസമരങ്ങൾ നടത്തുന്നുണ്ട്.















