ന്യൂഡൽഹി: പുതുവർഷ സമ്മാനമായി പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടർ വിലയിലാണ് കുറവ് വന്നിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു
അഞ്ച് മാസത്തിന് ശേഷമാണ് വിലയിൽ കുറവ് വന്നിരിക്കുന്നത്. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കോൽക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്.















