ഗ്വാളിയോർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെ വളഞ്ഞിട്ട് കടിച്ച് തെരുവ് നായ്ക്കൾ. മധ്യപ്രദേശിലെ ഗ്വാളിയോർ മുറാർ ഏരിയയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ കവിള് കടിച്ചെടുത്ത നായ്‌ക്കൾ കൈയും കാലും വെറുതെ വിട്ടില്ല.
ഗുരുതരമായ മുറിവുകളാണ് കുട്ടിക്കുള്ളത്. ചോരവാർന്ന് തെരുവിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ, കല്ലും വടിയും ഉപയോഗിച്ച് നായ്‌ക്കളെ തുരത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആളുകളെയും നായ്‌ക്കൾ ആക്രമിക്കാൻ ശ്രമിച്ചു.
ജയാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ആന്റ് റാബീസ് കുത്തിവയ്പ്പുകൾ നൽകി. രണ്ടുവയസുകാരനായ ബാദൽ ആണ് ആക്രമത്തിനിരയായത്. കടിപിടികൂടിയ നായ്‌ക്കൾക്ക് അരികിലെത്തിയതോടെയാണ് അവ ബാദലിന് നേരെ തിരിഞ്ഞത്. ചെവ്വാഴ്ച മാത്രം ആശുപത്രിയിൽ 169 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















