ന്യൂഡൽഹി: കായികപുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും ഖേൽരത്നയുണ്ട്. ഇതുകൂടാതെ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പിക്സ് താരം പ്രവീൺ കുമാർ എന്നിവരാണ് ഖേൽരത്നയ്‌ക്ക് അർഹരായത്. മലയാളിയും നീന്തൽ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്.
സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരുകൾ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വരുന്ന ജനുവരി 17ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഖേൽ രത്ന പുരസ്കാരത്തിന് സമിതി ശുപാർശ ചെയ്ത പേരുകളിൽ മനു ഭാക്കർ ഉൾപ്പെട്ടിരുന്നില്ല എന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇത് അന്തിമ പട്ടികയല്ലെന്നും സൂക്ഷ്മപരിശോധന നടത്തി അർഹരായവരെ പരിഗണിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഖേൽ രത്നയ്‌ക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്ന് മനു ഭാക്കറും പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് കായിക മന്ത്രാലയത്തിന്റെ പുരസ്കാര പ്രഖ്യാപനം.
അർജ്ജുന പുരസ്കാരം നേടിയവർ:
- Ms. Jyothi Yarraji – Athletics
- Ms. Annu Rani – Athletics
- Ms. Nitu – Boxing
- Ms. Saweety – Boxing
- Ms. Vantika Agrawal – Chess
- Ms. Salima Tete – Hockey
- Shri Abhishek – Hockey
- Shri Sanjay – Hockey
- Shri Jarmanpreet Singh – Hockey
- Shri Sukhjeet Singh – Hockey
- Shri Rakesh Kumar – Para-Archery
- Ms. Preeti Pal – Para-Athletics
- Ms. Jeevanji Deepthi – Para-Athletics
- Shri Ajeet Singh – Para-Athletics
- Shri Sachin Sarjerao Khilari – Para-Athletics
- Shri Dharambir – Para-Athletics
- Shri Pranav Soorma – Para-Athletics
- Shri H Hokato Sema – Para-Athletics
- Ms. Simran – Para-Athletics
- Shri Navdeep – Para-Athletics
- Shri Nitesh Kumar – Para-Badminton
- Ms. Thulasimathi Murugesan – Para-Badminton
- Ms. Nithya Sre Sumathy Sivan – Para-Badminton
- Ms. Manisha Ramadass – Para-Badminton
- Shri Kapil Parmar – Para-Judo
- Ms. Mona Agarwal – Para-Shooting
- Ms. Rubina Francis – Para-Shooting
- Shri Swapnil Suresh Kusale – Shooting
- Shri Sarabjot Singh – Shooting
- Shri Abhay Singh – Squash
- Shri Sajan Prakash – Swimming
- Shri Aman – Wrestling