ഇന്ത്യൻ കോഫി പെരുത്തിഷ്ടം; ഇവിടുത്തെ കാപ്പിക്കുരു ഇനിയും വേണമെന്ന് ലോകരാജ്യങ്ങൾ; കയറ്റുമതി ഒരു ബില്യൺ ഡോളർ കവിഞ്ഞു; ചരിത്രം സൃഷ്ടിച്ച് ഭാരതം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യൻ കോഫി പെരുത്തിഷ്ടം; ഇവിടുത്തെ കാപ്പിക്കുരു ഇനിയും വേണമെന്ന് ലോകരാജ്യങ്ങൾ; കയറ്റുമതി ഒരു ബില്യൺ ഡോളർ കവിഞ്ഞു; ചരിത്രം സൃഷ്ടിച്ച് ഭാരതം

Janam Web Desk by Janam Web Desk
Jan 2, 2025, 05:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാപ്പിക്കുരു കയറ്റുമതി മേഖലയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. നവംബർ വരെയുള്ള കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളർ കടന്നു. 2024 ഏപ്രിൽ-നവംബർ മാസത്തിനിടെ രേഖപ്പെടുത്തിയ കയറ്റുമതിയുടെ കണക്കാണിത്. മുൻവർഷത്തേക്കാൾ 29 ശതമാനമാണ് വർദ്ധനവ്. ഇതാദ്യമായാണ് കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളർ പിന്നിടുന്നതെന്ന സവിശേഷതയുമുണ്ട്.

റോബസ്റ്റ കാപ്പിയുടെ വിലവർദ്ധനവും യൂറോപ്യൻ കച്ചവടക്കാർ തന്ത്രപരമായി സ്റ്റോക്ക് ചെയ്യുന്നതും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂട്ടാൻ കാരണമായെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയമത്തിന് യൂറോപ്യൻ കച്ചവടക്കാർ തയ്യാറെടുക്കുന്നതിനാൽ കാപ്പിയുടെ ചെലവ് വർദ്ധിക്കുന്നതിനൊപ്പം യൂറോപ്യൻ യൂണിയനിലേക്കുള്ള മറ്റ് കാർഷിക വിളകളുടെ ഇറക്കുമതിയും ഉയർന്നു.

വില വർദ്ധനവ്

ആ​ഗോള ഉത്പാദനത്തിന്റെ 40 ശതമാനത്തിലധികം റോബസ്റ്റ കോഫിയാണ്. ഇതിന്റെ വിലയിൽ വൻ കുതിപ്പാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രേഖപ്പെടുത്തുന്നത്. 2024ൽ മാത്രം 63 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സപ്ലൈ പലകാരണങ്ങളാൽ തടസപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉയരാൻ കാരണമായി.

ആഗോള വെല്ലുവിളികൾ

ഉയർന്ന താപനിലയും വരൾച്ചയും കാരണം ബ്രസീലിലെ അറബിക, റോബസ്റ്റ ബീൻസുകളുടെ വിളവ് കുറഞ്ഞിരുന്നു. തൽഫലമായി ബ്രസീലിൽ നിന്നുള്ള കോഫീ ബീൻസ് കയറ്റുമതിയും ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരിൽ രണ്ടാമതാണ് വിയറ്റ്നാം, ഇവിടെയും കാപ്പിയുടെ ഉത്പാദനം കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ കർണാടക, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോഫിയുടെ രണ്ട് പ്രധാന വകഭേദ​ങ്ങളായ അറബികയും റോബസ്റ്റയും ഉത്പാദിപ്പിക്കുന്നതിൽ വർദ്ധനവ് രേഖപ്പെടുത്തി. ആ​ഗോള വെല്ലുവിളികളെ അതിജീവിച്ച് കോഫി ഉത്പാദിപ്പിക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞതിനാൽ ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരുമായി നേരിട്ട് മത്സരം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിച്ചു.

യൂറോപ്യൻ വിപണി

യൂറോപ്യൻ യൂണിയൻ, ഇറ്റലി, ബെൽജിയം, ജെർമനി എന്നിവിടങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കൾ. വനനശീകരണ നിയമം (EUDR) പോലുള്ള പുതിയ നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയനിൽ കോഫി വാങ്ങുന്നവരെ അത് സംഭരിക്കാൻ പ്രേരിപ്പിക്കുന്നു. വനനശീകരണ ഭൂമികളിൽ ഉത്പാദിപ്പിക്കുന്ന വിളകൾ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്നത് തടയാൻ ലക്ഷ്യമിടുന്ന നിയന്ത്രണമാണ് EUDR.

Tags: CoffeeIndian EconomyEuropean UnionCoffee Export
ShareTweetSendShare

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies