മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർക്ക് വിട

Published by
Janam Web Desk

തിരുവനന്തപുരം: മലയാള മാദ്ധ്യമരം​ഗത്തെ അതികായനായിരുന്ന എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 85-ാം വയസിലാണ് അന്ത്യം. മാ​ഗസിൻ ജേർണലിസത്തിന് പുതുമുഖം നൽകിയ വ്യക്തിത്വമായിരുന്നു. മാദ്ധ്യമമേഖലയിൽ കൂടാതെ സിനിമാരംഗത്ത് തിരക്കഥാകൃത്ത് എന്ന നിലയിലും ഏറെ പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. എഴുത്തുകാരനായും നിരൂപകനായും പതിറ്റാണ്ടുകളോളം മലയാള മാദ്ധ്യമ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജേർണലിസ്റ്റായിരുന്നു.

തിരുവനന്തപുരം ശ്രീവരാഹത്തായിരുന്നു ജനനം. പത്രപ്രവർത്തന രം​ഗത്തേക്ക് കൗമുദി പത്രത്തിലൂടെ ചുവടുവച്ച ജയചന്ദ്രൻ നായർ പിന്നീട് കലാകൗമുദിയിലും പ്രവർത്തിച്ചു. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരായി 13 വർഷം പ്രവർത്തിച്ച അദ്ദേഹം “എന്റെ പ്രദക്ഷിണ വഴികൾ” എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ എഴുതിയതും അദ്ദേഹമായിരുന്നു. നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

Share
Leave a Comment