100 ശതമാനവും ISIS പ്രചോദിതം; മുൻ സൈനികൻ ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണത്തെക്കുറിച്ച് FBI കണ്ടെത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

100 ശതമാനവും ISIS പ്രചോദിതം; മുൻ സൈനികൻ ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണത്തെക്കുറിച്ച് FBI കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 06:19 am IST
FacebookTwitterWhatsAppTelegram

ന്യൂ ഓർലീൻസ്: അമേരിക്കയിൽ ന്യൂഇയർ ദിനം പുലർച്ചെ മുൻ സൈനികൻ നടത്തിയ ഭീകരാക്രമണം ഇസ്ലാമിക് സ്റ്റേറ്റിൽ (ISIS) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ. 100 ശതമാനവും ISISൽ നിന്ന് പ്രചോദിതമായി നടപ്പിലാക്കിയ ആക്രമണമാണ് ന്യൂ ഓർലീൻസിൽ നടന്നതെന്ന് എഫ്ബിഐ അടിവരയിട്ട് പറയുന്നു.

അമേരിക്കൻ മുൻ സൈനികനായ ഷംസുദ്ദീൻ ജബ്ബാറായിരുന്നു ആക്രമണത്തിന് പിന്നിൽ. പുതുവത്സരാഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് അമിതവേ​ഗത്തിൽ ട്രക്ക് ഓടിച്ചുകയറ്റി നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച ഷംസുദ്ദീൻ, വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാണുന്നവരെയെല്ലാം വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. ജിഹാദിസ്റ്റ് ​ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷംസുദ്ദീൻ ഇത് ചെയ്തതെന്നതിൽ സംശയമില്ലെന്നും എഫ്ബിഐ പറഞ്ഞു. ആക്രമണം നടത്തിയ ട്രക്കിന് പിറകിൽ ISIS പതാകയും സ്ഥാപിച്ചിരുന്നു. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഭീകരാക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി നിലവിൽ സ്ഥിരീകരണമില്ലെന്നും എഫ്ബിഐ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ക്രിസ്റ്റഫർ റായ വ്യക്തമാക്കി.

വാടകയ്‌ക്കെടുത്ത Ford F-150 പിക്കപ്പ് ഉപയോ​ഗിച്ച് 42-കാരനായ ജബ്ബാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശേഷം വെടിവെപ്പ് ആരംഭിച്ചു. തുടർന്ന് പൊലീസെത്തി പ്രത്യാക്രമണം നടത്തിയപ്പോഴാണ് അക്രമിയെ കീഴടക്കാൻ സാധിച്ചത്. അതുവരെയും ജബ്ബാർ ആക്രമണം തുടർന്നിരുന്നു. രണ്ട് പൊലീസ് ഓഫീസറെ പരിക്കേൽപ്പിച്ച ജബ്ബാർ സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കുന്ന നിരവധി വീഡിയോകൾ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജബ്ബാർ പങ്കുവച്ചിരുന്നതായും എഫ്ബിഐ കണ്ടെത്തി.

പരമാവധിയാളുകളെ പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രക്ക് ഇടിച്ചുകയറ്റിയതെന്നാണ് എഫ്ബിഐയുടെ വിലയിരുത്തൽ. 2007 മുതൽ 2015 വരെയുള്ള കാലത്ത് ഹ്യൂമൺ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായും ഐടി സ്‌പെഷ്യലിസ്റ്റായും കരസേനയിൽ സേവനമനുഷ്ഠിച്ച ജബ്ബാർ പിന്നീട് 2020 വരെ ആർമി റിസർവിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും പെൻ്റഗൺ അറിയിച്ചു. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെയുള്ള കാലയളവിൽ ജബ്ബാറിനെ അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിരുന്നു. എങ്ങനെയാണ് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായതെന്നാണ് എഫ്ബിഐ പരിശോധിക്കുന്നത്.

Tags: ISISFbiNew Orleans AttackUS Army VeteranShamsud-Din Jabbar
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies