ആലപ്പുഴ:യു. പ്രതിഭയുടെ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് നിസ്സാരവൽക്കരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കുട്ടികളായാൽ കമ്പനിയടിക്കുമെന്നും വലിക്കുമെന്നും അത് ഇത്ര വലിയ കാര്യമാണോയെന്നും മന്ത്രി പറഞ്ഞു. നമ്മൾ എല്ലാവരും വലിക്കുന്നവരെല്ലെ എന്ന ചോദ്യവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. കായംകുളത്ത് നടന്ന പരിപാടിയിൽ യു. പ്രതിഭാ എംഎൽഎയെ വേദിയിൽ ഇരുത്തി കൊണ്ടാണ് അതിവിചിത്രമായ പരമാർശം. എക്സൈസിനെ പ്രതികൂട്ടിലാക്കി കൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കുട്ടികൾ കൂട്ടുകൂടി വലിച്ചതാണ്. അത് ഇത്രവലിയ കാര്യമാണേോ എന്ന് മന്ത്രി ചോദിച്ചു. അതിനിടെ ആരാണ്ട് വന്ന് പിടിച്ചു. കുട്ടികളായാൽ കമ്പനിയടിക്കും പുകവലിക്കും. നമ്മൾ ആരും കുട്ടികളാകാതെയാണോ ഇങ്ങോട്ട് വന്നത്. മഹാപരാധം ചെയ്തത് പോലെയാണ് എല്ലാവരും പറയുന്നത്. തെറ്റുണ്ടെങ്കിൽ അത് തെറ്റാണ്. മോശപ്പെട്ട കാര്യം ആ കേസിൽ ഇല്ല. അതിന്റെ എഫ്ഐആർ ഞാൻ വായിച്ച് നോക്കിയതാണ്. വലിയ വകുപ്പുകളൊന്നും അതിൽ ചുമത്തിയിട്ടില്ല. ഞാൻ ഒരുപാട് സിഗരറ്റ് വലിക്കുന്നയാളാണ്. നമ്മൾ എല്ലാവരും വലിക്കുന്നവരെല്ലേയെന്നും മന്ത്രി ചോദിച്ചു ചെറുപ്പത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം ചേർത്താൽ ഒരു പുസ്തകം എഴുതാമെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞു.
സംസ്ഥാനത്ത് ലഹരി ഉപയോഗം സ്കൂൾ കുട്ടികൾക്കിയിൽ പോലും വ്യാപകമായിരിക്കേയാണ് മന്ത്രിയുടെ ന്യായീകരണം. പുതുവർഷ തലേന്ന് കഞ്ചാവിന് അടിമയായ 14 കാരൻ 30 കാരെ കുത്തി കൊന്ന സംഭവം മലയാളികൾ ഞെട്ടലൊടെയാണ് കേട്ടത്. ലഹരി വാങ്ങാൻ പണം നൽകാത്തതിനാൽ അമ്മയെ വെട്ടിവീഴ്‌ത്തിയ സംഭവം നടന്നതും പുതുവർഷ തലേന്നാണ് സംസ്ഥാനത്ത് യുവാക്കൾ ഉൾപ്പെടുന്ന മിക്ക ക്രിമിനൽ കേസുകളിലും ലഹരിയാണ് പ്രതിസ്ഥാനത്ത് .