തിരുവനന്തപുരം: പ്രതിഭ എംഎൽഎയെ വീണ്ടും ന്യായീകരിച്ച് സാസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മകനെതിരെയായ കഞ്ചാവ് കേസെന്ന് മന്ത്രി പറഞ്ഞു. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തുവെന്നും മന്ത്രി പരിതപിച്ചു. കഞ്ചാവ് ഉപയോഗത്തെ ന്യായീകരിച്ച് കൊണ്ടുള്ള മന്ത്രിയുടെ പ്രസംഗം വിവാദമായിരുന്നു. പിന്നാലൊണ് ന്യായീകരണവുമായി വീണ്ടും മന്ത്രി എത്തിയത്.
കേസിന് പിന്നിൽ പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്ന് മന്ത്രി ആരോപിച്ചു. സിപിഎമ്മുകാരാരും ആരും ഇതിന് പിന്നിലില്ല. പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് വലിയ തോതിൽ കഞ്ചാവ് പിടിച്ചിട്ടില്ല. വലിച്ചു എന്നതിനും തെളിവില്ല. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുക്കുകയാണ് ചെയ്തത്. പ്രതിഭയെചില മാദ്ധ്യ മങ്ങൾ വേട്ടയാടുകയാണെന്നും മകന്റെ കൂടെയുണ്ടായിരുന്നവരുടെ പേര് മാദ്ധ്യമങ്ങൾ നൽകിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സാംസ്കാരിക മന്ത്രി വായടച്ച് മിണ്ടാതിരിക്കണോയെന്നും സജി ചെറിയാൻ ചോദിച്ചു.
നിയമലംഘനം കണ്ടാൽ കേസെടുത്താതെ ഉപദേശിച്ച് വിടണമെന്നാണോ മന്ത്രി പറയുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് വാസുദേവൻ പിള്ള അനുസ്മരണത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു കഞ്ചാവ് ഉപയോഗത്തെ ന്യായികരിച്ച് കൊണ്ടുള്ള മന്ത്രിയുടെ പരാമർശം. കുട്ടികൾ കൂട്ടുകൂടി വലിച്ചതാണ്. അത് ഇത്രവലിയ കാര്യമാണേോ അതിനിടെ ആരാണ്ട് വന്ന് പിടിച്ചു. കുട്ടികളായാൽ കമ്പനിയടിക്കും പുകവലിക്കും. നമ്മൾ ആരും കുട്ടികളാകാതെയാണോ ഇങ്ങോട്ട് വന്നത്. മഹാപരാധം ചെയ്തത് പോലെയാണ് എല്ലാവരും പറയുന്നതെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കൈവശം വെച്ചതിന് ഒൻപതാം പ്രതിയാക്കി എക്‌സൈസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയ കനിവിനെ അപ്പോൾ തന്നെ ജാമ്യത്തിൽ വിട്ടു. തകഴിപാലത്തിന് താഴെ നിന്നാണ് കനിവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. പിന്നാലെ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ എംഎൽഎ രംഗത്തെത്തിയിരുന്നു