നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിലെ “ദബിടി ദിബിടി” എന്ന പുത്തൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെയാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഗാനം നേരിടുന്നത്. പാട്ടിലെ ബാലയ്യയുടെയും ഉർവശി റൗട്ടേലയുടെയും ഡാൻസാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഗാനത്തിന്റെ കൊറിയോഗ്രഫി അശ്ലീലമെന്നാണ് വിമർശനം. വെറും തരംതാണ സ്റ്റെപ്പുകളാണ് ഡാൻസിലെന്നാണ് നെറ്റിസൺസ് ഒരേ സ്വരത്തിൽ പറയുന്നത്. ക്രിഞ്ച്, വൾഗർ തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 64-കാരൻ മകളുടെ പ്രായമുള്ള യുവതിയുമായി അശ്ലീല ഡാൻസ് ചെയ്യുന്നതിനെയും ആൾക്കാർ ചോദ്യം ചെയ്യുന്നുണ്ട്. ഉർവശിക്ക് 30 വയസാണെന്നും ഇതിന്റെ ഇരട്ടിയാണ് ബാലയ്യുടെ പ്രായം അയാൾക്ക് നാണമാകുന്നില്ലെ തുടങ്ങിയ കമൻ്റുകളും ചിലർ പങ്കുവച്ചു.
എസ് തമൻ സംഗീതം പകർന്ന ഗാനം തമനും വാഗ്ദേവിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശേഖർ മാസ്റ്ററാണ് പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ബോബി കൊല്ലിയാണ് ചിത്രത്തിന്റെ സംവിധാനം. ബോബി ഡിയോൾ, ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സ്വാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
wtf is this piece of shit? pic.twitter.com/fwXtPWtZGw
— prashanth 🐺 (@wh0isprashanth) January 2, 2025
What on earth did I just watch? 🤮🤮 A grown man dancing so inappropriately with someone who could be his daughter?
Who even comes up with such ‘genius’ choreography, and why did the hero agree to this? Absolutely disgusting🙏🏻🙏🏻#DabidiDibidi #DaakuMaharaaj pic.twitter.com/BlENomwL0A
— Mastikhor 🤪 (@ventingout247) January 2, 2025