മെൽബണിൽ കോലിയെ ചൊറിഞ്ഞ സാം കോൺസ്റ്റാസ് സിഡ്നിയിൽ ബുമ്രയെയും വല്ലാതെ ചൂടാക്കി. ഇതിന്റെ ചൂട് അറിഞ്ഞതാകട്ടെ ഉസ്മാൻ ഖവാജയും. സിഡ്നി ടെസ്റ്റിന്റെ ആദ്യം ദിനം അവസാനിക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അവസാന ഓവറിലെ രണ്ടു പന്ത് എറിയാൻ തുടങ്ങിയ ബുമ്രയെ ഖവാജ റെഡിയായില്ലെന്ന് പറഞ്ഞ് തടഞ്ഞു.
ഇതിനിടെ വെറുതെ സാം കോൺസ്റ്റാസും ഇതിൽ ഇടപെട്ടു. ഇതോടെ ബുമ്രയും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചു. ഇതോടെ അമ്പയറും ഇടപെട്ടു. തൊട്ടടുത്ത പന്തിൽ ഓസ്ട്രേലിയ ബുമ്രയുടെ ചൂടും അറിഞ്ഞു. ഖവാജയെ സ്ലിപ്പിൽ രാഹുലിന്റെ കൈയിലെത്തിച്ചായിരുന്ന ബുമ്രയുടെ മറുപടി. ഇതോടെ പതിനൊന്ന് ഇന്ത്യൻ താരങ്ങളും ആവേശഭരിതരായി 19-കാരനായ സാം കോൺസ്റ്റാസിനെ വളഞ്ഞു.
ബുമ്ര സാമിനെ ദഹിപ്പിച്ചൊരു നോട്ടം നോക്കിയെങ്കിലും ഇന്നത്തെ മത്സരം അവസാനിച്ചതോടെ യുവതാരം സാം ഇന്ത്യൻ താരത്തിന് മുഖം നൽകാതെ ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Fiery scenes in the final over at the SCG!
How’s that for a finish to Day One 👀#AUSvIND pic.twitter.com/BAAjrFKvnQ
— cricket.com.au (@cricketcomau) January 3, 2025