മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ട് മുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കും.തൊഴിൽ വിജയം, ധനനേട്ടം, സത്സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. ധനനേട്ടം, തൊഴിൽ വിജയം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യം ആകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പിതാവിനോ ബന്ധുക്കൾക്കോ രോഗാവസ്ഥ ഉണ്ടാകുവാൻ ഇടയുണ്ട്. മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെ അധികം ക്ലേശം അനുഭവിക്കേണ്ട അവസ്ഥ സംജാതമാകും. ഉദര-വാത-കഫ രോഗം വർദ്ധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്. വ്യവഹാര പരാജയം നേരിടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, അന്യജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം, ഭക്ഷണം സുഖം, ധനനേട്ടം എന്നിവ ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കുവാൻ സാധ്യത.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ആരോഗ്യവർദ്ധനവ്, ധനലാഭം, മനസന്തോഷം, ജോലിയിൽ സ്ഥാനക്കയറ്റം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, കീർത്തി എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കും.കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം രൂപപ്പെടും. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. അന്യദേശവാസം അനുഭവത്തിൽ വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കംകുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം. ഉദര പ്രശ്നം അലട്ടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനകയറ്റവും ഉണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ഭാര്യാഭർത്തൃ ഐക്യം, ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ധനനേട്ടം, പുതിയ വസ്ത്രം എന്നിവ ലഭിക്കും. എന്നാൽ ജീവിത പങ്കാളി-സന്താനം എന്നിവരുമായി കലഹമോ അവർക്കു അസുഖം ഉണ്ടാകുവാനോ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത്സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും. ഇന്ന് ചതയം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
രോഗവർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് കൂടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)