പ്രതികളാക്കപ്പെടുന്നവരെ പുറത്താക്കിയാൽ ഈ പാർട്ടിയിൽ ആരെങ്കിലും കാണുമോയെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് പാർട്ടി അത്തരത്തിലാണെന്നും ബാലകൃഷ്ണൻ പറയുന്നു. പെരിയ ഇരട്ടക്കൊലകേസിൽ സിപിഎം നേതാക്കളടക്കം ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകർക്ക് നൽകിയ പ്രതികരണത്തിലാണ് പരാമർശം.
പാർട്ടി തുടർച്ചയായി വ്യക്തമായിട്ടുണ്ട്, ഈ സംഭവത്തിൽ സിപിഎമ്മിന് യാതൊരു പങ്കുമില്ല. സിബിഐയെ കൊണ്ടുവന്നത് രാഷ്‌ട്രീയമായി. അത് രാഷ്‌ട്രീയമായി തന്നെ സിബിഐ കൈകാര്യം ചെയ്തു. ഇതിന്റെ ഭാഗമായി കുറച്ചുപേരെ പാർട്ടിയെ കൊത്തിവലിക്കുന്നതിന്റെ ഭാഗമായി പ്രതികളാക്കി. കോടതി വിധി മാനിച്ചുകൊണ്ട് തന്നെ, അത് പഠിക്കണം. അതിന് ശേഷം നിയമപരമായ അടുത്ത സാധ്യത നോക്കും.
പ്രതിപ്പട്ടികയിൽ ആരെ പെടുത്തിക്കൂടെ. ഈ പ്രതിപ്പട്ടികയിൽ പെട്ടാൽ പ്രതിയാകുന്നില്ല. കോടതി പറയട്ടെ, ഇപ്പോ കോടതി പറഞ്ഞു. പഠിക്കട്ടെ നിയമപരമായ വസ്തുകൾ എന്താണെന്ന്– എന്ന് തുടങ്ങുന്ന പരസ്പര വിരുദ്ധ കാര്യങ്ങളാണ് ബാലകൃഷ്ണൻ പറഞ്ഞത്.















