തിരുവനന്തപുരം: പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി മൂന്ന്, ആറ് 10, 13, 17, 20, 24, 27, 31 ഫെബ്രുവരി മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28 മാര്‍ച്ച് മൂന്ന്, ഏഴ് 10, 14, 17, 21, 24, 28 തിയ്യതികളിൽ കടലിൽ പരീക്ഷണാർത്ഥം വെടിവയ്പ്പ് നടത്തുമെന്നതിനാൽ ഈ തീയതികളിൽ കടലിൽ മീൻ പിടിയ്‌ക്കാൻ പോകുന്നവരും സമീപവാസികളും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.