മനാമ: ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തിയും, പുതുവത്സരവും ആഘോഷിച്ച് കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ എസ് എസ് ബഹ്‌റൈൻ). കഴിഞ്ഞ ദിവസം കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു.
മന്നത്ത് പദ്മനാഭൻ, സാർവത്രിക ചിന്തകളുടേയും, സമഗ്രസേവനത്തിന്റെയും പ്രതീകമാണെന്ന് മുഖ്യപ്രഭാഷകൻ ഡോക്ടർ ബാബു രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളും, പ്രവർത്തനങ്ങളും ഒരു സമുദായത്തെ മാത്രം ഉദ്ധരിക്കുന്നതിന് വേണ്ടി ആയിരുന്നില്ല, എന്നാൽ മുഴുവൻ മനുഷ്യ രാശിയുടേയും, സാമൂഹിക മാനവികതയുടേയും പോരാളിയായിരുന്നു മന്നത്ത് പദ്മനാഭനെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രസിദ്ധ കലാകാരനും, ചിത്രകാരനുമായ സന്തോഷ് പോരുവഴി, ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. കെ. എസ്. സി. എ. യുടെ പ്രവർത്തന രീതികൾ, വീക്ഷണങ്ങൾ, മുൻപോട്ടുള്ള പ്രവർത്തന ഉദ്ദേശങ്ങൾ, ഇന്നത്തെ സമൂഹത്തിന് മന്നത്ത് പദ്മനാഭൻ നൽകിയിട്ടുള്ള സന്ദേശങ്ങൾ ഉൾപ്പടെ
അദേഹത്തിന്റെ വീക്ഷണങ്ങളും, കെ. എസ്. സി. എ.-യുടെ സേവനമനോഭാവവും, സാമൂഹിക പരിഷ്ക്കരണത്തിൽ അതിന്റെ പങ്കും പ്രസിഡന്റ് രാജേഷ് നമ്പ്യാർ എടുത്തുപറഞ്ഞു.
ബഹ്‌റൈനിൽ ഇപ്പോഴുള്ള കെ. എസ്. സി. എ. സ്ഥാപക അംഗങ്ങളായ പി ജി. സുകുമാരൻ നായർ, എസ്. എം. പിള്ള, ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ പുതിയ ഛായാചിത്രം അനാവരണം ചെയ്തു. “സമൂഹത്തിന്റെ നന്മയ്‌ക്കായി ചേർന്ന് പ്രവർത്തിക്കുക, മന്നത്തിന്റെ പ്രബുദ്ധദീപം കൈമാറുക,” എന്ന കെ.എസ്.സി.എയുടെ സന്ദേശം ചടങ്ങിൽ അവതരിപ്പിച്ചു.
കുട്ടികൾ കേക്ക് മുറിച്ച് പുതു വർഷത്തെ സ്വാഗതം ചെയ്തു. ഗോപി നമ്പ്യാർ നയിച്ച ഗാനമേളയും, ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നൃത്ത അദ്ധ്യാപിക സൗമ്യ അഭിലാഷിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും സദസിൽ ആവേശം നിറച്ചു.
വൈസ് പ്രസിഡന്റ്, അനിൽ യു. കെ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ, എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ് പി, മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റെർണൽ ഓഡിറ്റർ, അജേഷ് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.