ഗുരുവായൂരപ്പൻ കോളേജ് - ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 05:24 pm IST
FacebookTwitterWhatsAppTelegram

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 26, 2025 ശനിയാഴ്ച അദ്‌ലിയ ഇന്ത്യൻ ദർബാർ റെസ്റ്ററന്റ് ഹാളിൽ നടന്ന പരിപാടിയിൽ ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർഥിയും സിനിമാ-ടി വി താരവും ആക്ടിങ് ട്രെയ്നറുമായ വിനോദ് കോവൂർ ഈ വർഷത്തെ ബഹ്‌റൈൻ അലുംനി യൂനിയൻ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. മാതൃഭൂമി മീഡിയ ആൻഡ് ഇവെന്റ്സ് മേധാവിയും കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ കെ ആർ പ്രമോദ് മുഖ്യാഥിതി ആയിരുന്നു. സരസസുന്ദരമായ ചടങ്ങിൽ കോളേജ് ജീവിതാനുഭവങ്ങൾ അതിഥികൾ അലുംനി കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. പാഠ്യേതര വിഷയങ്ങൾക്ക് കോളേജ് കാലത്ത്‌ അറിയപ്പെടുന്നവരായിരുന്ന ഇരുവരും, ഇന്ന് തങ്ങൾ അഭിമിതരായിരിക്കുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു അടിത്തറ നൽകിയതും ആദ്യപ്രോത്സാഹനം ലഭിച്ചതും നമ്മുടെ സ്വന്തം ക്യാമ്പസ്സിൽ നിന്നായിരുന്നുവെന്നും ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ജീവിക്കുന്ന പശ്ചാത്തലത്തിൽ എത്തിച്ചേരാൻ സാധ്യത കുറവായിരുന്നു എന്ന സത്യവും സംഭാഷണത്തിൽ അടിവരയിട്ടു പറഞ്ഞു. ഉത്‌ഘാടനത്തോനുബന്ധിച്ചു അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അലുംനി യൂണിയൻ ജനറൽ സെക്രട്ടറി രജിത സുനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പ്രജി. വി. അധ്യക്ഷനായിരുന്നു. സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ് ബാബു നന്ദി രേഖപ്പെടുത്തി.

നേരത്തെ നടന്ന വാർഷിക ജനറൽ ബോഡി യോഗം, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ വർഷത്തേക്കുള്ള അലുംനി യൂണിയൻ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 15 പേരടങ്ങുന്ന അലുംനി യൂണിയൻ ആയിരിക്കും 2025 വർഷത്തെ പരിപാടികൾക്ക് നേതൃത്വം നൽകുക. ഒരു കോളേജ് യൂണിയന്റെ ഘടനയിലാണ് ബഹ്‌റൈനിലെ അലുംനി യൂണിയൻ പ്രവർത്തിക്കുന്നത്

ഭാരവാഹികൾ :
ചെയർമാൻ – പ്രജി. വി
വൈസ് ചെയർമാൻ – ഐശ്വര്യ ജഗദീഷ്
ജനറൽ സെക്രട്ടറി – രജിത സുനിൽ
ജോയിന്റ് സെക്രട്ടറി – സരിത സജീഷ്
സോഷ്യൽ സർവീസ് കൗൺസിലർ – അരവിന്ദ് ബാബു
മെമ്പർഷിപ് സർവീസ് കൗൺസിലർ – ജിതേഷ് മാമ്പൊയിൽ
ഫൈൻ ആർട്സ് സെക്രട്ടറി – ജിജു പൂളക്കൽ
ജനറൽ ക്യാപ്റ്റൻ – സുനിൽ ലോറൻസ്
മാഗസിൻ എഡിറ്റർ/ റിപ്പോർട്ടർ – സിജേഷ് പി കെ

യൂണിയൻ എക്സിക്യൂട്ടീവ്സ് :
ചന്ദ്രകുമാർ നായനാർ
പ്രിയേഷ് ഗംഗാധരൻ
ഹിഷാം കെ
ഷാജു കെ നായർ
ജൂന ദീപക്
ബിജു സി

പുതിയ അലുംനി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഈ വർഷത്തെ പരിപാടികളുടെ കലണ്ടറിനു ഏകദേശ രൂപമായി.
ഒരു കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പോലെ, യൂണിയൻ ഉത്‌ഘാടനം, ആർട്സ് ഡേ, സ്പോർട്സ് ഡേ, അലുംനി യൂണിയൻ ഡേ, എന്നിവക്ക് പുറമെ ഒരു ഫൺ ഡേയും, പൊതുപരിപാടിയായി ഒരു ചിത്രകലാശില്പശാല സംഘടിപ്പിക്കുവാനും തീരുമാനമായി. പ്രവാസജീവിതത്തിലെ തിരക്കിലും ഒരു വെർച്വൽ ക്യാമ്പസ് സൃഷ്ടിച്ചു ജീവിതത്തെ ആനന്ദകരമാക്കുക എന്നതാണ് ഈ അലുമ്‌നിയുടെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്കും ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി യുടെ ഭാഗമാവാനും +973 3435 3639 / +973 6691 1311 / +973 3928 8974 / +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags: Bahrain
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies