തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ പത്ത് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടനം. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15,000-ത്തിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനാത്തുന്നത്. ഇന്നാരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിനാണ് അവസാനിക്കുക.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ എന്നിവയടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ്. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
നീണ്ട വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനത്ത് സ്കൂൾ കലോത്സവം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സെൻട്രൽ സ്റ്റേഡിയം, ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയം വഴുതക്കാട് ഉൾപ്പെടെ നഗരത്തിന്റെ ഹൃദയസ്ഥാനങ്ങളിലെല്ലാം കൗമാരക്കലകൾ വേദികളിൽ നിറയും.