വേദന കടിച്ചമർത്തി ഉമാ തോമസ് എഴുതി; "വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും"; സന്ദേശം മക്കൾക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേദന കടിച്ചമർത്തി ഉമാ തോമസ് എഴുതി; “വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും”; സന്ദേശം മക്കൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 08:51 am IST
FacebookTwitterWhatsAppTelegram

കൊച്ചി: തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിനുണ്ടായ അപകടം. ​ഗ്യാലറിയിൽ നിന്നിരുന്ന എംഎൽഎ കാലുതെന്നി താഴേക്ക് വീഴുന്ന കാഴ്ച മലയാളികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിലായ ഉമാ തോമസ് ദിവസങ്ങൾ പിന്നിട്ടിട്ടും വെന്റിലേറ്ററിൽ തുടരുകയാണ്. പുതുവർഷ ദിനത്തിൽ പതിഞ്ഞ ശബ്ദത്തിൽ അവർ ഹാപ്പി ന്യൂഇയർ എന്ന് പറഞ്ഞുവെന്ന ഡോക്ടർമാരുടെ അറിയിപ്പ് ഏറെ ആശ്വാസത്തോടെയാണ് നാം കേട്ടത്. ഇപ്പോൾ തനിക്ക് പറയാനുള്ള കാര്യം രണ്ട് പദങ്ങളിൽ ചുരുക്കി അവർ എഴുതിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. വേദനകൾ കടിച്ചമർത്തി ഏറെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്ന ഉമാ തോമസ് പേന കൊണ്ട് പേപ്പറിൽ ഇങ്ങനെ എഴുതി.. ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’

ഈ രണ്ടുവാക്കുകളായിരുന്നു അവർ കുറിച്ചത്. മക്കളോടായിരുന്നു സന്ദേശം. ഈ കുറിപ്പ് വായിക്കുന്ന അപരിചർക്ക് ഒന്നും മനസിലായില്ലെങ്കിലും മക്കൾക്ക് കാര്യം പിടികിട്ടി. തങ്ങളുടെ അമ്മ എന്താണ് പറയാനുദ്ദേശിച്ചതെന്ന്..

പാലാരിവട്ടത്താണ് ഉമാ തോമസിന്റെ വീട്. അവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വീടകവീട്ടിലായിരുന്നു ഉമയും മക്കളും താമസിച്ചിരുന്നത്. വീടിന്റെ പണി ഏതാണ്ട് പൂർത്തിയായതോടെ വാടകവീട്ടിൽ നിന്ന് തിരികെ പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആ വീഴ്ച. ഇപ്പോൾ ഉമാ തോമസ് എഴുതിയ കുറിപ്പിൽ പരാമർശിച്ചത് വീടുമാറ്റവുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. വീടകവീട്ടിൽ നിന്നൊഴിയുമ്പോൾ എല്ലാ സാധനങ്ങളും മറക്കാതെ കൊണ്ടുപോകണമെന്ന് മക്കളെ ഓർമിക്കുകയായിരുന്നു ഉമ.

നട്ടെല്ലിനും ശ്വാസകോശത്തിനുമുൾപ്പടെ അതി​ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യമായാണ് ഉമാ തോമസ് കിടക്കയിൽ എഴുന്നേറ്റിരുന്ന് എഴുതിയത്. നിലവിൽ റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. വെന്റിലേറ്ററിന്റെ സഹായം കൂടാതെയുള്ള ചികിത്സ വൈകാതെ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.

Tags: uma thomasUma thomas accidentUma thomas MLA
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies